ഇടുക്കിയിൽ മനുക്ഷ്യരെ സംരഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം :പിണറായി

0

ഭുപ്രശനങ്ങളിൽ പാരപണിയാൻ ആരും നോക്കേണ്ട
മുന്നാറിലെ കയ്യേറ്റക്കാർക്കെതിരെ കർശന നടപടി
പാവപ്പെട്ടവരെ സംരക്ഷിക്കും

കൊച്ചി: ഇടുക്കിയിലെ മനുഷ്യരെ സംരഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാകു സർക്കാർ നടപ്പാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .ലോകത്തു മറ്റൊരിടത്തുമില്ലാത്ത ഒട്ടനവധി പ്രത്യേകതയുള്ള പ്രദേശമാണ് മൂന്നാർ ഇവിടെ കേവലമായ പരിസ്ഥിതി സംരക്ഷണം മാത്രമല്ല ആവശ്യം മനുക്ഷ്യരെയും പ്രകൃതിയെയും കണ്ടുകൊണ്ടുള്ള സംരക്ഷണമാണ് ആവശ്യം . ഇടുക്കിയിലുള്ള മുഴുവൻ കുടിയേറ്റകര്ഷകരെയും സർക്കാർ സംരക്ഷിക്കും അതേസമയം കുടിയേറ്റത്തിന്റെ മറവിൽ നടക്കുന്ന വൻകിട കൈയേറ്റങ്ങക്കെതിരെ യാതൊരു ദയയുംമില്ലാത്ത നിപാടാകും സർക്കാർ സ്വീകരിക്കുക ഇടുക്കിയിലെ പാവപ്പെട്ട കുടിയേറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ നടപടിസ്വീകരിക്കും .മുന്നാറിൽ അനധിക്രതമായി താമസിക്കുന്നവർക്ക് മറ്റെങ്ങും സ്ഥലവും വീടും ഇല്ലങ്കിൽ അവരുടെ കാര്യം പ്രത്യകം പരിഗണിച്ചാവും നടപടി ചിലർ അമിത പരിസ്ഥിതി വാദവുമായി വരുന്നുണ്ട് . അവരെ കുറ്റപറയുന്നില്ല അതേസമയം മനുഷ്യരേ സംരഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാകും സർക്കാർ നടപ്പാക്കുക . നിലക്കുറുഞ്ഞി ഉദ്യാനത്തിനായി മുൻപ് കണ്ടത്തിയ സ്ഥലത്തിന്റെ വിസ്തൃതി കുറക്കാൻ കഴിയില്ല ഇക്കാര്യത്തിൽ സർക്കാർ കേന്ദ്ര സർക്കാരുമായോ ഏതെങ്കിലും വകുപ്പുകൾ തമ്മിലോ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ല, ഇക്കാര്യത്തിലാരും പാരവക്കാൻ ശ്രമിക്കേണ്ടന്നും മുഖ്യമന്ത്രിപറഞ്ഞു . ഇടുക്കിയിലെ ഭുപ്രശനങ്ങളിൽ ആർക്കും ആശങ്കവേണ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .ഇടുക്കി ജില്ലയിലെ അടിമാലിയിൽ എൻ ജി ഓ യൂണിയൻ സംസ്ഥാനസമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു പിണറായി വിജയൻ

You might also like

-