‘അമ്മ മകനെ 10 ലക്ഷത്തിനെ വിറ്റു

0

പനാജി : രണ്ടു ലക്ഷം രൂപയ്ക്കു 11 മാസം പ്രായമുള്ള മകനെ വിൽപ്പന നടത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ അമ്മ ഷൈല പാട്ടീൽ, കുഞ്ഞിനെ വിലക്ക് വാങ്ങിയ അമർ മോർജെ (32) വില്പന ഒരുക്കി കൊടുത്ത യോഗേഷ് ഗോസ്വാമി (42), ആനന്ദ് ദമാജി (34) എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പെർനെം താലൂക്കിൽ ജീവിക്കുന്നവരാണ്.

പണം അത്യാവശ്യമായി വന്നതുകൊണ്ടാണ് ഷൈല കുഞ്ഞിനെ വിൽക്കാൻ തയ്യാറായതെന്നു പോലീസ് ഇൻസ്‌പെക്ടർ ഹരീഷ് മദ്കൈയ്കർ പറഞ്ഞു. സ്ഥലത്തില്ലാതിരുന്ന ഭർത്താവിനെ അറിയിക്കാതെയാണിത്. ഷൈലയുടെ പരിചയക്കാരായ യോഗേഷ് ഗോസ്വാമി, ആനന്ദ് ദമാജി എന്നിവരാണ് അമർ മോർജെയെ സമീപിച്ചു കച്ചവടം ഉറപ്പിച്ചത്. കുട്ടികളില്ലാത്ത മോർജെ കുഞ്ഞിനെ വിലക്കെടുക്കുകയായിരുന്നു.
ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാതെ വിവരം പോലിസിൽ അറിയിച്ചത്. കുഞ്ഞുങ്ങളെ കടത്തുന്നതിനെതിരെയുള്ള ഇന്ത്യൻ പീനൽ കോഡ് വകുപ്പുപ്രകാരം കേസെടുത്തു.

You might also like

-