അജിന്‍ക്യ രഹാനെയെ പുറത്താക്കി; അമ്പാടി റായിഡുവിനെ ടീമിലേക്ക് മടക്കി വിളിച്ചു

0

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അജിന്‍ക്യ രഹാനെയെ പുറത്താക്കി. അതേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് തരാം അമ്പാടി റായിഡുവിനെ ടീമിലേക്ക് മടക്കി വിളിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ശ്രേയാസ് അയ്യറും ടീമില്‍ സ്ഥാനം പിടിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ ഏകദിന- ട്വന്റി 20 ടീമില്‍ അരങ്ങേറും.

 

ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനക്കാര്‍ക്കായിരുന്നു ക്ഷാമം. വിവിധ പര്യടനങ്ങളില്‍ പലരേയും പരീക്ഷിച്ചിരുന്നു. അതിലൊരാളായിരുന്നു അജിന്‍ക്യ രഹാനെ. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍ കെ.എല്‍. രാഹുലും റായിഡുവും ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ രഹാനെയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ 10 ഐപിഎല്‍ മത്സരങ്ങളില്‍ 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടീമിലേക്ക് വഴി തുറന്നതും ഈ പ്രകടനം തന്നെ.

ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിനുള്ള ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയാസ് അയ്യര്‍, അമ്പാടി റായുഡു, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ത്ഥ് കൗള്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കുര്‍.

ട്വന്റി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ത്ഥ് കൗള്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

You might also like

-