യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കലിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി

തമ്പാനൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് മൂന്നുപേർക്കുമെതിരെ ചുമത്തിയിരുന്നത്. മുറിയിൽ അതിക്രമിച്ചു കയറി, മോഷണം തുടങ്ങി 5 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിജയ് പി.നായർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

0

തിരുവനന്തപുരം : യൂട്യൂബര്‍ വിജയ് പി നായരെ അതിക്രമിച്ചുകയറി  മര്‍ദ്ധിച്ചു  ലാപ്ടോപ്പ് മൊബൈൽ ഫോണ് മറ്റു കവർന്ന കേസിൽ     ഭാഗ്യലക്ഷമിയുടെയും ദിയ സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി,ഇവരുടെ ജാമ്യപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ജാമ്യം നൽകുന്നതു നിയമം കയ്യിലെടുക്കാൻ സമൂഹത്തിനു പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്.

തമ്പാനൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് മൂന്നുപേർക്കുമെതിരെ ചുമത്തിയിരുന്നത്. മുറിയിൽ അതിക്രമിച്ചു കയറി, മോഷണം തുടങ്ങി 5 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിജയ് പി.നായർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യുട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബർ 26ന് കരിഓയില്‍ ഒഴിച്ചിരുന്നു. ഗാന്ധാരിയമ്മൻ കോവിലിനടുത്തുള്ള ലോഡ്ജിലെത്തിയാണ് കരിഓയിൽ ഒഴിച്ചത്.

മുറിയിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചെന്നും മുറിയിലെ വസ്തുക്കൾ മോഷ്ടിച്ചെന്നും വിജയ് പി.നായരുടെ പരാതിയിൽ പറയുന്നു. വിജയ് അപമര്യാദയായി പെരുമാറിയെന്നും കയ്യിൽ പിടിച്ചു തിരിച്ചുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതിനു പുറമേ ഐടി വകുപ്പുകളും വിജയ് പി.നായർക്കെതിരെ ചുമത്തിയിട്ടുണ്ട്.ഈ വിഷയത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും. തലയില്‍ മുണ്ടിട്ട് ജയിലില്‍ പോകില്ല. നിയമം ആരും കയ്യിലെടുക്കരുതെന്നു തന്നെയാണ് അഭിപ്രായം.ഈ വിഷയത്തില്‍ എന്ത് ഭവിഷ്യത്തും നേരിടും. ലാപ്‌ടോപ്പും മൊബൈലും നശിപ്പിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമെന്നും ഭാഗ്യലക്ഷ്മി നേരത്തെ പ്രതികരിച്ചിരുന്നു.കേസില്‍ ഭാഗ്യലക്ഷമിയും മറ്റു മേല്‍ക്കോടതിയെ സമീപിക്കാനാണ് സാധ്യത.

You might also like

-