യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം

സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു

0

തിരുവനന്തപുരം: യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇനി മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി, ഉപാധികളോടെയാണ് ജാമ്യം. 25000 രൂപയുടെ ആള്‍ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ആഴ്ച്ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.

 

You might also like

-