പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി അഞ്ച് കോടി രൂപ നല്‍കും

പ്രളയ ബാധിതരെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും എംഎ യൂസഫലി അഭ്യാര്‍ഥിച്ചു

0

കൊച്ചി: കേരളത്തില്‍ പ്രളയദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കും.

കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എം എ യൂസഫലി കഴിഞ്ഞ ആഴ്ച രണ്ടു കോടി രൂപ സംഭാവന ചെയ്തിരുന്നു.
ഇതുള്‍പ്പെടെ ഏഴ് കോടി രൂപയാണ് യൂസഫലി പ്രളയ ദുരിതാശ്വാസത്തിനായി ചെലവഴിക്കുന്നത്.കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുഖത്തില്‍ മനസുകൊണ്ട് പ്രാര്‍ഥനാപൂര്‍വം പങ്കു ചേരുകയാണെന്ന് യൂസഫലി പറഞ്ഞു.പ്രളയക്കെടുതികള്‍ ബാധിച്ചവരുടെ ദുരിതം സങ്കല്‍പിക്കാവുന്നതിനുമപ്പുറമാണെന്നും കേരളം ഏറ്റവും ദുരിതമയമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.

ദുരിതമനുഭവിക്കുന്ന നമ്മുടെ പതിനായിരക്കണക്കായ സഹോദരീസഹോദരന്‍മാര്‍ക്ക് സാന്ത്വനമേകുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും തങ്ങളാലാകുന്ന സഹായങ്ങള്‍ ചെയ്യണമെന്നും യൂസഫലി അഭ്യര്‍ഥിച്ചു.താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നല്‍കി. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. നടന്‍ കമല്‍ഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തു.
എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാര്യരും കുറിച്ചു

You might also like

-