സംസ്ഥാനത്ത് അതിശക്തമായ തീവ്രമഴയ്ക്കുള്ള സാധ്യത,12 ജില്ലകളിൽ യെല്ലോ അലർട്ട്

മൺസൂൺ ബ്രേക്കിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. ഇന്നും നാളെയും കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും. പിന്നീടുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ തീവ്രമഴയുണ്ടാകും.

0

കൊച്ചി | സംസ്ഥാനത്ത് അതിശക്തമായ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം . ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ ജാഗ്രതയില്ലാത്തത്. നാളെയും തീവ്രമഴയ്ക്കാണ് സാധ്യത. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും മഴ കനക്കുക. വ്യാഴാഴ്ച വരെ ഇതേ നിലയിൽ തുടരാനാണ് സാധ്യത. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കല്ലാർ മീൻമുട്ടിയിലും സഞ്ചാരികൾ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്തു

മൺസൂൺ ബ്രേക്കിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. ഇന്നും നാളെയും കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും. പിന്നീടുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ തീവ്രമഴയുണ്ടാകും. വയനാടും കാസർകോടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. ചൊവ്വാഴ്ച മുതൽ മഴ ഒന്നുകൂടി കനക്കും. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.

കോട്ടയത്ത് ശക്തമായ മഴ തുടരുന്നു. മീനച്ചിൽ മൂന്നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ മൂന്നിലവ് ടൗണിൽ വെള്ളം കയറി. ജില്ലയുടെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,എരുമേലി, പാല, ഇടമറുക് എന്നിവടങ്ങളിലെല്ലാം ശക്തമായ മഴയാണ് പെയ്യുന്നത്. രണ്ടാറ്റുമുന്നി-വാകക്കാട് റോഡിൽ വെള്ളം കയറി. രണ്ടാറ്റുമുന്നി പാലത്തിലും കനത്ത മഴയിൽ വെള്ളം കയറിയിട്ടുണ്ട്.ഈരാറ്റുപേട്ട ഈലക്കയം ചെക്ക് ഡാം ശക്തമായ ഒഴുക്കാണ് നിലവിൽ. മീനച്ചിലാറിലും പ്രദേശങ്ങളിലെ തോടുകളിലും ശക്തമായ ഒഴുക്കുണ്ട്. തലനാട് മേലടുക്കം ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ ആറ്റിൽ ഒഴുക്ക് വർദ്ദിച്ചിട്ടുണ്ട്.

You might also like

-