നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളോട് സമദൂരം യാക്കോബായ സഭ

ആർക്കാണ് സഭക്ക് നീതി തരാൻ സാധിക്കുക എന്ന അന്വേഷണം പുരോഗമിക്കുകയാണ്. സഭാ മാനേജിങ് സമിതിയിൽ പലവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും സിനഡിന് ശേഷം അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയാകണമെന്ന് യാക്കോബായ സഭആഗ്രഹിക്കുന്നു

0

തിരുവനതപുരം :സഭക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്‍റെ പോരാട്ടമാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. മാധ്യമങ്ങൾക്ക് വിലപേശൽ എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ആർക്കാണ് സഭക്ക് നീതി തരാൻ സാധിക്കുക എന്ന അന്വേഷണം പുരോഗമിക്കുകയാണ്. സഭാ മാനേജിങ് സമിതിയിൽ പലവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും സിനഡിന് ശേഷം അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയാകണമെന്ന് യാക്കോബായ സഭആഗ്രഹിക്കുന്നു . എല്ലാ മുന്നണികളോടും ഒരെ സമീപനമാണ്. ഏത് മുന്നണി സഭയെ സഹായിച്ചാലും അവരോടൊപ്പം നില്‍ക്കും. ഇതുവരെ ഒരു പാര്‍ട്ടിക്കും അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും മാനേജിംഗ് കമ്മിറ്റി ചേര്‍ന്ന് ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നും സഭ സുനഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു.

പ്രധാനപ്പെട്ട മൂന്ന് മുന്നണികളാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളോടും ഒരെ നിലപാടാണ് സഭയ്ക്കുള്ളത്. ഈ വര്‍ഷത്തെ വോട്ട് സഭയ്ക്കാകണം. അത് സഭയുടെ നിലനില്‍പ്പിന് പ്രയോജനപ്പെടണം. അത് സഭയുടെ ഭാവിക്ക് ഉപകാരപ്രദമായിരിക്കണമെന്നും ,ആർ.എസ്.എസുമായി ചർച്ച നടത്തിയിരുന്നു. സഭയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ സഹായകരമായി. യാക്കോബായ സഭയെ വിദേശ സഭയെന്ന് വിളിക്കാനാകില്ല. കോടതി വിധി ഒരു വിഭാഗത്തിന് മാത്രം അനുകൂലമായി എന്ന് അവർക്ക് മനസ്സിലായി. ചർച്ച ഗുണകരമായി കാണുന്നു. ബഹുസ്വരതയുള്ള ഭാരതത്തിൽ ആര്‍എസ്എസിനോട് അകലം പാലിക്കേണ്ടതില്ല. സഭക്ക് സഹായം നൽകാമെന്ന ഉറപ്പ് ആര് തരുന്നുവോ അവരെ സഹായിക്കും. സഭക്ക് ഒരു പാർട്ടിയോടും അയിത്തമില്ല. യുഡിഎഫ് – എൽഡിഎഫ് സർക്കാരുകള്‍ സഭക്ക് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. സർക്കാരുകളുടെ പരിമിതികൾ മാനിക്കുന്നുവെന്നും മെത്രാപൊലീത്ത പറഞ്ഞു.

കഴിഞ്ഞദിവസം ചേര്‍ന്ന യാക്കോബായ സഭയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ സഭയ്ക്ക് അത് ഗുണം ചെയ്യുമെന്നായിരുന്നു വര്‍ക്കിംഗ് കമ്മിറ്റിയിലുയര്‍ന്ന വികാരം. ഈ നിര്‍ദ്ദേശം സഭാ സുനഹദോസ് ഇന്ന് ചര്‍ച്ച ചെയ്തു. എന്നാല്‍ പരസ്യമായ നിലപാട് സഭ പ്രഖ്യാപിച്ചില്ല. എല്ലാ മുന്നണികളോടും ഒരെ സമീപനമായിരിക്കുമെന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കിയത്.

You might also like

-