പള്ളിതർക്കത്തിൽ ,ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം

യാക്കോബായ സഭയിലെ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ലെന്ന തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്തയുടെ പരാമർശത്തെ സഭാ നേതൃത്വം തിരുത്തി.

0

തിരുവനന്തപുരം :പള്ളിതർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. രാപ്പകൽ സഹന സമരത്തിന് പിന്നാലെയാണ് സഭ നിരാഹാര സത്യാഗ്രഹത്തിലേയ്ക്ക് കടക്കുന്നത്. സമരം സർക്കാരിനെതിരല്ലെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രശ്നപരിഹാരത്തിന് സർക്കാർ നിയമ നിർമാണം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

യാക്കോബായ സഭയിലെ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ലെന്ന തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്തയുടെ പരാമർശത്തെ സഭാ നേതൃത്വം തിരുത്തി. സെമിത്തേരി വിഷയത്തിൽ ബിൽ കൊണ്ടുവന്ന സർക്കാരിനോട് കടപ്പാടുണ്ടെന്നും
ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

You might also like

-