മനിതി പ്രതിനിധികളും ശബരിമലയിലേക്ക്: തടയുമെന്ന് സംഘപരിവാര്‍; പ്രതികരണവുമായി ശശികലയും

ഇതുവരെ എത്തിയവരൊക്കെ മലകയറാതെ മടങ്ങിയത് പോലെ മനിതി പ്രതിനിധികളും മടങ്ങുമെന്ന് കെപി ശശികല പ്രതികരിച്ചു. അതേസമയം, എന്തുവന്നാലും മല കയറുമെന്ന നിലപാടാണ് മനിതി സംഘടന പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്.

0

ശബരിമല ദര്‍ശനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 45 സ്ത്രീകള്‍ ശബരിമലയിലേക്ക് തിരിച്ചു. 50 വയസില്‍ താഴെയുള്ളവരും സംഘത്തില്‍ ഉണ്ടെന്നാണ് സൂചന. മനിതി സംഘടനയുടെ നേതൃത്വത്തിലാണ് ഇവര്‍ മലചവിട്ടാനെത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ തന്നെ കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് ദര്‍ശനത്തിന് തിരിക്കാനാണ് തീരുമാനം.

ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സംഘം കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു. അതേസമയം, ഇവരെ യാതൊരു കാരണവശാലും മല ചവിട്ടാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നിലപാട്.

ഇതുവരെ എത്തിയവരൊക്കെ മലകയറാതെ മടങ്ങിയത് പോലെ മനിതി പ്രതിനിധികളും മടങ്ങുമെന്ന് കെപി ശശികല പ്രതികരിച്ചു. അതേസമയം, എന്തുവന്നാലും മല കയറുമെന്ന നിലപാടാണ് മനിതി സംഘടന പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെയുള്ള നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷേഭം സംഘടിപ്പിക്കാനാണ് നീക്കം.

You might also like

-