എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി.

ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോൺഗ്രസ് നേതാവും പെരുമ്പാവുർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മർദ്ദിച്ചുവെന്നാണ് പരാതി.വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

0

തിരുവനന്തപുരം | പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു

ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോൺഗ്രസ് നേതാവും പെരുമ്പാവുർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മർദ്ദിച്ചുവെന്നാണ് പരാതി.വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. കമ്മീഷണര്‍ക്ക് ലഭിച്ച പരാതി കോവളം പോലീസിന് കൈമാറി. തുടർന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചു.
ഇതിനിടയിൽ പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ വലിയ സമ്മർദ്ദമുണ്ടായെന്നാണ് സൂചന. അധ്യാപികയായ യുവതിയുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.

You might also like

-