ഗവർണർ സർക്കാർ പോര് കോടതിയിലേക്കോ ? ഭരണഘടനാ ഇഴകീറി പരിശോധിച്ചു നിയമ വിദദ്ധർ

ഗവർണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണർ

0

തിരുവനന്തപുരം | ധനമന്ത്രി കെ എൻ ബാലഗോപാലിനെ പിൻവലിക്കണം എന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിൽ ലാണ് പ്രശനം എപ്പോൾ ദേശിയ തലത്തിൽ തന്നെ ശ്രദ്ധനേടിയിട്ടുണ്ട് . ഗവർണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണർ, മന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കയച്ചത്. സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല ഗവർണറുടെ കത്തും മുഖ്യമന്ത്രിയുടെ മറുപടിയും ഉൾപ്പെടുത്തി കോടതിയിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുകൊണ്ട് രാജ്ഭവൻ കേസുമായി മുന്നോട്ടു പോകാനുള്ളതായും തള്ളികയനാകില്ല

മുഖ്യമന്ത്രിയാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നതും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും. മന്ത്രിമാർ രാജിക്കത്ത് നൽകുന്നത് മുഖ്യമന്ത്രിക്കാണ്. രാജിക്കത്ത് സ്വീകരിക്കണമെന്ന അഭ്യർഥനയോടെ മുഖ്യമന്ത്രിയാണ് ഗവർണർക്ക് സമർപ്പിക്കുന്നതും തുടർന്ന്, അത് ഗവർണർ സ്വീകരിക്കുന്നതും.കേസ് കോടതിയിൽ എത്തിയാൽ ഭരണഘടനയെ തലനാരിഴ കീറി പരിശോധിക്കുന്ന നിയമപോരാട്ടങ്ങളിലേക്കായിരിക്കും ഇത് നയിക്കുക.

“ഗവർണർക്ക് പ്രീതിയുള്ളയിടത്തോളം മന്ത്രിമാർ ചുമതലയിൽ തുടരുമെന്നത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളയിടത്തോളംകാലം എന്ന രീതിയിലാണ് ഇതുവരെയുള്ള വ്യാഖ്യാനവും പ്രയോഗവും.” ജനാധിപത്യസംവിധാനത്തിൽ, നാമനിർദേശംചെയ്യപ്പെട്ട ഗവർണറെക്കാൾ ഭരണനിർവഹണത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന അന്തസ്സത്ത. ഈ മൂല്യത്തോടുചേർത്താണ് ഭരണഘടനയിലെ ബന്ധപ്പെട്ട വകുപ്പുകൾ വായിച്ചും വ്യാഖ്യാനിച്ചും പോരുന്നത്.ഗവർണർക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയർത്തികഴിഞ്ഞു.എന്നാൽ ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന് പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവർണറുടെ കത്ത് വഴി തുറന്നത്.ഗവർണർമാരുടെ താത്പര്യത്തിന് വിധേയമായി ഏതെങ്കിലുംമന്ത്രിയെ ഏതെങ്കിലുംമുഖ്യമന്ത്രിക്ക് പുറത്താക്കേണ്ട സാഹചര്യം രാജ്യത്തുണ്ടായിട്ടില്ല. സർക്കാരുമായി തുറന്നപോര് നയിച്ചിട്ടുള്ള ഗവർണർമാർപോലും ഇത്തരം ആവശ്യം ഉന്നയിച്ചതായും സൂചനകളില്ല.

ഗവർണർമാരുടെ അധികാരം സംബന്ധിച്ച് ഇതുവരെയുള്ള കേസുകളിൽ ജനാധിപത്യസർക്കാരുകൾക്കാണ് ഭരണാധികാരമെന്ന ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന വിധികളാണ് പ്രധാനമായും ഉണ്ടായിട്ടുള്ളതെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാനുള്ള പരിമിതമായ അധികാരംമാത്രമാണ് ഗവർണർക്കുള്ളതെന്നാണ് നിരവധി അധികാരത്തർക്കമുള്ള കേസുകളിലെ വിധി.സർക്കാരിന്റെ തീരുമാനം ഗവർണർ തിരിച്ചയക്കുകയും മന്ത്രിസഭ അതേ തീരുമാനം ആവർത്തിക്കുകയുംചെയ്താൽ ഗവർണർ അതനുസരിക്കാൻ ബാധ്യസ്ഥനാണെന്ന വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ജനാധിപത്യശബ്ദമാണ് അവസാനവാക്ക് എന്നതിന്റെ സൂചകമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു.

You might also like

-