സംസ്ഥാനത്ത് കാലവര്‍ഷമെത്തി

അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും.

0

സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ദിവസം മുമ്പാണ് ഇത്തവണ കാലവര്‍ഷം കേരളത്തിലെത്തിയത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ സംസ്ഥാനത്ത് ശരാശരിയില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മിക്ക ജില്ലകളിലും രാവിലെ മുതല്‍ മഴ അനുഭവപ്പെടുന്നുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില് ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. . തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമര്‍ദമാകും. തുടര്‍ന്ന് കൂടുതല്‍ ശക്തിപ്രാപിച്ച് നാളെ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്രതീരങ്ങളിലേക്കാണ് നിസര്‍ഗ ചുഴലിക്കാറ്റിന‍്റെ സഞ്ചാരപഥം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. . കടലാക്രമണമുന്നറിയിപ്പുണ്ട്.

You might also like

-