“പണ്ടത്തെപ്പോലെ ഇന്ത്യയുമായുള്ള നമ്മുടെ സാംസ്കാരിക, സാമ്പത്തിക, വ്യാപാര ബന്ധം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് താലിബാൻ

"പണ്ടത്തെപ്പോലെ ഇന്ത്യയുമായുള്ള നമ്മുടെ സാംസ്കാരിക, സാമ്പത്തിക, വ്യാപാര ബന്ധം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”

0

കാബൂൾ: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാൻ താലിബാന് താൽപ്പര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായ് പറഞ്ഞു, കാബൂൾ ഏറ്റെടുത്തതിന് ശേഷം താലിബാന്റെ ഉന്നത ശ്രേണിയിലെ ഒരു അംഗം ഈ വിഷയത്തിൽ സംസാരിക്കുന്നത്. ആദ്യമായാണ്.താലിബാന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഏകദേശം 46 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന്റെ അവസാനത്തിലും ശരീഅത്ത് അടിസ്ഥാനമാക്കി ഒരു ഇസ്ലാമിക് അഡ്മിനിസ്ട്രേഷൻ രൂപീകരിക്കുന്നതിനുള്ള താലിബാൻ പദ്ധതികളെക്കുറിച്ചും പസ്തോയിൽ നടത്തിയ വാർത്താസമ്മേളത്തിൽ അയാൾ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച് നയം വ്യക്തമാക്കിയിട്ടുണ്ട് ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ എന്നിവയുൾപ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള താലിബാൻ കാഴ്ചപ്പാടുകളെക്കുറിച്ചും താലിബാന് വിശദമാക്കി .

ആഗസ്ത് 15 ന് അഷ്റഫ് ഗനി സർക്കാർ നിലം പതിച്ച ശേഷം താലിബാൻ കാബൂളിൽ അധികാരം ഏറ്റെടുത്തതിനു ശേഷം, ഗ്രൂപ്പിന്റെ വക്താക്കളായ സുഹൈൽ ഷഹീനും സബിയുല്ല മുജാഹിദും പാകിസ്താൻ മാധ്യമങ്ങളോടാനാണ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൽ വ്യക്തമാക്കിയത് . “ഈ ഉപഭൂഖണ്ഡത്തിൽ ഇന്ത്യ വളരെ പ്രധാന രാജയമാണ് . “പണ്ടത്തെപ്പോലെ ഇന്ത്യയുമായുള്ള നമ്മുടെ സാംസ്കാരിക, സാമ്പത്തിക, വ്യാപാര ബന്ധം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”താലിബാന് നേതാവ് സ്റ്റാനെക്സായ് പറഞ്ഞു.അതേസമയം താലിബാനുമായുള്ള ബന്ധം സംബന്ധി ഇന്ത്യ നയാ ഇനിയും വ്യക്തമാക്കിയിട്ടില്ല .അഫ്ഗാനിൽ ഏതു തരത്തിലുള്ള സർക്കാർ താലിബാൻ രൂപീകരിക്കുന്നു എന്നത് നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജമ്മുകശ്മീരിനെക്കുറിച്ച് താലിബാൻ സ്വീകരിക്കുന്ന നിലപാടും അറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ധൃതിയില്ല എന്ന സൂചന കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് നല്കിയിരുന്നു.ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരൻമാരെ സ്വീകരിക്കും എന്ന നയം ഇനിയും തുടരാനാണ് തീരുമാനം. ഇപ്പോൾ ഇന്ത്യയിലുള്ള അഭയാർത്ഥികൾക്കെല്ലാം വിസ കാലാവധി നീട്ടി നല്കുമെന്ന പ്രഖ്യാപനവും ഈ നയത്തിൻറെ ഭാഗമാണ്

-

You might also like

-