“അതിർത്തിയിൽ താക്കിത് “ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല:രാജ്നാഥ് സിംഗ്

ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു.

0

ഡൽഹി :ചൈനയുടെ അതിർത്തിലെ കടന്നുകയറ്റത്തിനെതിരെ താക്കിതുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ലന്നു രാജ്നാഥ് സിംഗ് വ്യക്തമാക്കി ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ല. പ്രകോപനത്തിന് ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ്കൂട്ടിച്ചേർത്തു .ലഡാക്കിലെ റാസാങ് ലായിൽ നവീകരിച്ച യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ രീതിയല്ല. എന്നാൽ, ദുഷിച്ച കണ്ണുകളോടെ ഏതെങ്കിലും രാജ്യം ഇന്ത്യയെ നോക്കിയിട്ടുണ്ടെങ്കിൽ അവർക്ക് തക്കതായ മറുപടി നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ഒരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തിന്റെ ധീര സൈനികർക്ക് കഴിയും. സൈന്യം കാഴ്ചവെച്ച നിശ്ചയദാർഡ്യത്തിന്റെയും ധീരതയുടെയും പ്രതീകമാണ് ഈ സ്മാരകമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്‍റെ മറവില്‍ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഈ വിഷയത്തിലുള്ള നിലപാടും യോഗത്തില്‍ മുന്‍പോട്ട് വച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ ദോക്ലാമില്‍ ഭൂട്ടാന്‍റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവെന്നാണ് വ്യക്തമാകുന്നത്. 2017 ല്‍ ഇന്ത്യ- ചൈന ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപം ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത് സേനാ വിന്യാസത്തിനാകാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണ രേഖയോട് വളരെ ചേർന്നാണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. അതിർത്തിക്ക് അപ്പുറത്ത് നിന്ന് നോക്കിയാൽ സ്മാരകം കാണാം. 1962ൽ രണ്ടായിരത്തോളം ചൈനീസ് പടയാളികളെ നേരിട്ട മേജർ ഷൈതാൻ സിംഗിന്റെ നേതൃത്വത്തിലുള്ള സൈനികരെയും 2020ൽ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ തുരത്തിയ കേണൽ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സൈനികരെയും ആദരിക്കുന്ന സ്മാരകമാണിത്. 59 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു മേജർ ഷൈതാൻ സിംഗും സംഘവും ചൈനയോടുള്ള പോരാട്ടത്തിന്റെ ഫലമായി വീരമൃത്യു വരിച്ചത്. പുതിയ സ്മാരകം ആരാധനാലയത്തിന് സമാനമാണെന്നും ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികർക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്ഥലം സന്ദർശിച്ച മുതിർന്ന സൈനികർ പ്രതികരിച്ചു

You might also like

-