ബ്രൂവറിക്കെതിരെ വി എസ് ; ‘ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ല’

0

തിരുവനന്തപുരം:സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ ബ്രൂവറി അനുമതിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വി.എസ് അച്യതാനന്ദന് പറഞ്ഞു‍. കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയിലെ ബിയർ ഉല്പാദന അനുമതി ആശങ്ക ജനകമാണ്. ഭൂഗര്‍ഭ വകുപ്പ് അത്യാസന്ന മേഖല ആയി പ്രഖ്യാപിച്ച സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്
:പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയ നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്നും തീരുമാനം പുനപരിശേധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സ്വകാര്യ ബ്രൂവറി അനുവദിച്ച വിഷയത്തില്‍ സ്ഥലം എംഎല്‍എ വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം.

ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണ്. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് വ്യക്തമാക്കി.

 

You might also like

-