സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്നു വി.പി ശ്രീനിജിൻ

പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ച് കിറ്റക്സ് എം.ഡി.യും ട്വന്റി-20 ചെയര്‍മാനുമായ സാബു എം. ജേക്കബ്. ട്വന്റി-20യെ ഇല്ലാതാക്കാനും കേരളത്തെ പിറകോട്ട് നയിക്കാനും ശ്രമിക്കുന്ന പാര്‍ട്ടി നേതാക്കളുമായൊന്നും വേദി പങ്കിടേണ്ടതില്ലെന്നത് ട്വന്റി-20യുടെ നയപരമായ തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു.

0

കൊച്ചി| സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്. ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. ശത്രുതയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിനാലാണ് പൊലീസിന് പരാതി നൽകിയതെന്നും വി.പി ശ്രീനിജിൻ എംഎൽഎ പറയുന്നു

അതേസമയം പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ച് കിറ്റക്സ് എം.ഡി.യും ട്വന്റി-20 ചെയര്‍മാനുമായ സാബു എം. ജേക്കബ്. ട്വന്റി-20യെ ഇല്ലാതാക്കാനും കേരളത്തെ പിറകോട്ട് നയിക്കാനും ശ്രമിക്കുന്ന പാര്‍ട്ടി നേതാക്കളുമായൊന്നും വേദി പങ്കിടേണ്ടതില്ലെന്നത് ട്വന്റി-20യുടെ നയപരമായ തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു. ശ്രീനിജന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതീയമായ വേര്‍തിരിവിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പാര്‍ട്ടി നിലപാടിന്റെ അടിസ്ഥാനത്തിലാണ് ട്വന്റി-20യുടെ പഞ്ചായത്ത് അംഗങ്ങള്‍ വേദിവിട്ടിറങ്ങിയത്. അപ്രതീക്ഷിതമായി എം.എല്‍.എ. വേദിയിലെത്തിയതിനാലാണ് സദസ്സില്‍പ്പോയി ഇരുന്നത്.

എം.എല്‍.എ.യായി തിരഞ്ഞെടുത്ത് ഒന്നേമുക്കാല്‍ വര്‍ഷം കഴിഞ്ഞിട്ടും മണ്ഡലത്തില്‍ പറയത്തക്ക ഒരു വികസനംപോലും അദ്ദേഹം കൊണ്ടുവന്നിട്ടില്ല. ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ ചെയ്യുന്ന വികസന പ്രവൃത്തികള്‍ അദ്ദേഹത്തിന്റെതാക്കിത്തീര്‍ക്കുകയാണ് ശ്രീനിജന്‍ മണ്ഡലത്തില്‍ ആകെ ചെയ്യുന്നത്. അതിന് അദ്ദേഹം കണ്ടെത്തുന്ന എളുപ്പമാര്‍ഗമാണ് പഞ്ചായത്തില്‍ നടക്കുന്ന ഏത് മീറ്റിങ്ങിലും വന്ന് അധ്യക്ഷ സ്ഥാനത്തിരിക്കുക എന്നത്. ട്വന്റി-20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ നടത്തുന്ന എല്ലാ യോഗങ്ങളിലും ഇദ്ദേഹം വന്നിരിക്കും. ഇതൊക്കെ താന്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളാണെന്ന് മുന്നിലിരിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹം ഇത്തരത്തില്‍ തരംതാണ പ്രവൃത്തികള്‍ ചെയ്യുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.

സാബു എം. ജേക്കബ് പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന് എം.എല്‍.എ. പരാതി നല്‍കിയിരുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീപയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദീപ ഈ കേസില്‍ രണ്ടാം പ്രതിയാണ്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കിടയാക്കിയ സംഭവം. ഐക്കരനാട് പഞ്ചായത്തിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ശ്രീനിജന്‍ എത്തിയതോടെ ട്വന്റി-20 പഞ്ചായത്ത് മെമ്പര്‍മാരെല്ലാം വേദിയില്‍നിന്നിറങ്ങിപ്പോയി സദസ്സില്‍ ഇരുന്നു. തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ എം.എല്‍.എ. പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ഡി.ജി.പി.യെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. സാബു എം. ജേക്കബ് ഉള്‍പ്പെടെയുള്ള ട്വന്റി-20 പ്രവര്‍ത്തകര്‍ പലതവണ തനിക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി ശ്രീനിജന്‍ പരാതിയില്‍ പറയുന്നു.

സാമൂഹിക വിലക്കാണ് തനിക്കെതിരേ ഉണ്ടായതെന്ന് പി.വി. ശ്രീനിജന്‍ പറഞ്ഞു. താന്‍ പങ്കെടുക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തിന്റെ പഞ്ചായത്ത് അംഗങ്ങളെ വിലക്കുമെന്ന് സാബു എം. ജേക്കബ് നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നും ശത്രുവാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ശ്രീനിജന്‍ പറയുന്നു. ഐക്കരനാട് നടന്ന കൃഷി ഭവന്റെ ചടങ്ങിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ചതു പ്രകാരമാണ് താന്‍ ചെന്നത്. എന്നാല്‍ വേദിയിലേക്ക് ചെന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ വേദിവിട്ടിറങ്ങിപ്പോയി. ഈ സംഭവത്തെ സാമൂഹിക വിലക്ക് എന്ന നിലയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന പരിധിയില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

You might also like

-