വികസനം ഇല്ല! ഗുജറാത്തിലെ നാല് ഗ്രാമങ്ങളിലെ വോട്ടർമാർ തെരഞ്ഞടുപ്പ് ബഹിഷ്കരിച്ചു

ദാലിസാന , ദാവോള്‍ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. രൂപന്‍ നദി പുനരുദ്ധീകരിക്കുക, നര്‍മ്മദയിലെ ജലം ഗ്രാമത്തിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും എത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം

0

അഹമ്മദാബാദ് | ബി ജെ പി നേതാക്കൾ ഗുജറാത്ത് മോഡൽ വികസനം
രാജയത്തു നടപ്പാക്കണമെന്ന് അവക്ഷപ്പെടുബോഴും .ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ നാല് ഗ്രാമങ്ങളിലെ വോട്ടർമാർ തങ്ങളുടെ പ്രദേശങ്ങളിൽ യാതൊരു വികസനവും നടക്കുന്നില്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ബെച്ചാര്‍ജി താലുക്കിലെ ബാരിയഫ ഗ്രാമവും ഖേരലു താലുക്കിലെ മൂന്ന് ഗ്രാമങ്ങളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങളുടെ ഗ്രാമം പതിറ്റാണ്ടുകളായി നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് പരിഹാരമാകാതെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ലെന്നുമാണ് ഇവിടുത്തെ ജനങ്ങള്‍ വ്യക്തമാക്കിയത്.ഖേരലു താലൂക്കിലെ വരേത്താന, ദാലിസാന , ദാവോള്‍ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. രൂപന്‍ നദി പുനരുദ്ധീകരിക്കുക, നര്‍മ്മദയിലെ ജലം ഗ്രാമത്തിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും എത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം

ഏകദേശം ഒരു മണിവരെ ഈ ഗ്രാമങ്ങളിലെ ഒരാള്‍ പോലും വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പരിഹാരമാകാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ ഗ്രാമത്തിലുണ്ട്. നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഒന്നിനും ഇതുവരെ പരിഹാരമായിട്ടില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജലസംരക്ഷണ വകുപ്പ് പറഞ്ഞത് ഭൂഗര്‍ഭജലം കുടിവെള്ളത്തിന് ഉപയോഗിക്കരുതെന്നാണ്. അതുപ്രകാരം പഴയ കുഴല്‍ക്കിണറുകള്‍ മുദ്രവെയ്ക്കുകയും ചെയ്തു. എന്നാല്‍ അതിന് പകരം പുതിയ കുഴല്‍ക്കിണറുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നാണ് ബാരിയഫ് ഗ്രാമത്തിന്റെ സര്‍പഞ്ച് ആയ രാജു പട്ടേല്‍ പറയുന്നത്.ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം 1968ല്‍ പണികഴിപ്പിച്ചതാണ്. അതിന് വര്‍ഷാവര്‍ഷം വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ എല്ലാം ചൂണ്ടിക്കാണിച്ച് ഓരോ സര്‍പഞ്ചും മൂന്ന് തവണ വീതമാണ് അധികൃതർക്ക് പരാതി നല്‍കിയത്. എന്നാല്‍ അവയൊന്നും പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല നര്‍മ്മദയിലെ ജലം എല്ലാ ഗ്രാമങ്ങളിലും എത്തിക്കാനുള്ള നടപടിയും ഇതുവരെ ഫലവത്തായിട്ടില്ല.

ഇതോടെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഗ്രാമനിവാസികള്‍ തീരുമാനിച്ചത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മെഹ്‌സാന ജില്ലാ കളക്ടര്‍ എഴുതി ഉറപ്പു നല്‍കുകയാണെങ്കില്‍ മാത്രമേ വോട്ട് ചെയ്യൂവെന്നായിരുന്നു ഗ്രാമത്തിന്റെ തീരുമാനം.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് തിങ്കളാഴ്ച നടന്നത്. 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധി എഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വോട്ട് രേഖപ്പെടുത്തിയിരുന്നു. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്‌കൂളില്‍ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്.

You might also like

-