സ്വർണക്കടത്ത് കേസ് വി ഡി സതീശൻ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസം, നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി

മന്ത്രിസഭയ്ക്കെതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ടു വരാൻ വി ഡി സതീശൻ എം എൽ എ നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി.

0

തിരുവനന്തപുരം : തെരെഞ്ഞെടുപ്പ് മുന്നണികണ്ടു സർക്കാരിനെതിരെ കച്ചിത്തുരുമ്പിൽ തുങ്ങി പ്രതി പക്ഷം സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം.തീരുമാനം ഇതിന്റെ ഭാഗമായി മന്ത്രിസഭയ്ക്കെതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ടു വരാൻ വി ഡി സതീശൻ എം എൽ എ നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി. 27 ന് സഭ ചേരുമ്പോൾ പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നാണ് ആവശ്യം. സ്പീക്കർക്കെതിരെയും പ്രമേയത്തിന് പ്രതിപക്ഷം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ധന ബിൽ പാസാക്കാനാണ് 27 ന് സഭ ചേരുന്നത്. സമരങ്ങൾ ഹൈക്കോടതി വിലക്കിയതിനാൽ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.നിയമസഭയുടെ ചട്ടം 63 പ്രകാരമാണ് വി.ഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി മാത്രമാണ് ഈ പ്രമേയത്തിന്‍റെ നോട്ടീസിലുള്ളത്. സാധാരണയായി ഒരു സര്‍ക്കാരില്‍ അവിശ്വാസം നിലനില്‍ക്കുമ്പോള്‍ സഭയുടെ മറ്റ് നടപടികളിലേക്ക് പോകാന്‍ പാടില്ല.

You might also like

-