മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷിക്കണം വേണം വി ഡി സതീശൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുൻ ഡിജിപി ശ്രീലേഖയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ ഇങ്ങനെ പരാമർശം നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് അന്വേഷിക്കണം. പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഡിജിപിയായി റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥയാണ് ഇക്കാര്യം പറഞ്ഞതെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും വിഡി സതീശൻ പറഞ്ഞു.

0

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുൻ ഡിജിപി ശ്രീലേഖയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ ഇങ്ങനെ പരാമർശം നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് അന്വേഷിക്കണം. പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഡിജിപിയായി റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥയാണ് ഇക്കാര്യം പറഞ്ഞതെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും വിഡി സതീശൻ പറഞ്ഞു. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥ ഇങ്ങനെ പരാമർശം നടത്തുന്നത് എന്തിന്റെ പശ്ചാത്തലത്തിലാണെന്ന് അന്വേഷിക്കണം. ഒരാളെ ശിക്ഷിച്ച ശേഷം റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ വന്ന് കേസിനെതിരെ പറഞ്ഞാലെങ്ങനെയിരിക്കും. അതിലൊരു അനൌചിത്യം ഉണ്ട്. ഇപ്പോൾ പുറത്ത് വന്നത് സത്യമാണോ എന്ന് അറിയില്ല. അതിൽ സത്യമുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഡിജിപിയായി റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥയാണ് ഇക്കാര്യം പറഞ്ഞതെന്നതും ഞെട്ടിക്കുന്നതാണ്. എന്താണ് സത്യമെന്ന് അറിയില്ല. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ലെന്നതും അന്വേഷിക്കണം. പറഞ്ഞത് സത്യമാണോ കേസിനെ ദുർബലപ്പെടുത്താനാണോ എന്ന് പൊലീസ് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മുൻപും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ വെളിപ്പെടുത്തി .
”വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ ഞാന്‍ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന്. കരിയര്‍ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവര്‍ പരാതി നല്‍കാതിരുന്നത്. അവര്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും പറഞ്ഞു”- സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറയുന്നു

You might also like

-