കന്യാകുമാരി എംപി എച്ച്. വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചു

0

ചെന്നൈ:കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച്. വസന്ത കുമാർ(70) കോവിഡ് ബാധിച്ചു മരിച്ചു. വസന്ത് ആൻഡ് കമ്പനി സ്ഥാപകനായ വസന്ത് തമിഴ്നാട്ടിലെ പ്രമുഖ വ്യവസായിയുമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിങ്ങ് പ്രസിഡൻ്റാണ്. രണ്ട് തവണ നംഗുന്നേരിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. വസന്ത് ആൻഡ് കോയുടെ സ്ഥാപകനും വസന്ത് ടിവി എംഡിയുമാണ്.

You might also like

-