കോവിടിന്റെ മറവിൽ കേരളം കള്ളകണക്കുണ്ടാകുന്നു വി മുരളീധരൻ

പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കണം

0

ഡൽഹി :പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍പറഞ്ഞു . കേരളത്തില്‍ കോവിഡ് കേസുകള്‍ കുറച്ചു കാണിക്കാൻ പരിശോധനകൾ കുറച്ച് നടത്തുന്നു. കള്ളക്കണക്കുണ്ടാക്കുന്നതിൽ കേരളത്തിന് ഒന്നാം സ്ഥാനമാണ്. രോഗ പരിശോധനയിൽ 26ാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് തടിതപ്പാൻ മുഖ്യമന്ത്രിയും കൂട്ടരും നോക്കേണ്ടതില്ല. കേന്ദ്ര മാർഗനിർദേശത്തിൽ പറഞ്ഞത് പണം വാങ്ങിയുള്ള ക്വാറന്റീൻ ആകാം എന്നാണ്. അല്ലാതെ പണമില്ലാത്ത പ്രവാസിയിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിൽ കൊവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ്. സംസ്ഥാനം കൊവിഡ് കേസുകള്‍ കുറച്ച് കാണിച്ച് കള്ളക്കണക്കിൽ ഒന്നാമതാണെന്ന് പറയുകയാണ്. പരിശോധനയുടെ കാര്യമെടുത്താൽ 26 ആം സ്ഥാനത്താണ് സംസ്ഥാനം. “സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്താനുളള ഐസിഎംആര്‍ നിര്‍ദേശം പിന്തുടരുന്നുമില്ല. വസ്തുത ഇതായിരിക്കെ, മുഖ്യമന്ത്രിയും സംഘവും സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്”

പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കണം. മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലിൽ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കരുത്. സമൂഹവ്യാപനം കണ്ടെത്താനുള്ള ഐ.സി.എം.ആര്‍ നിർദേശങ്ങൾ എന്തുകൊണ്ട് സംസ്ഥാനം പിന്തുടരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

https://www.facebook.com/VMBJP/videos/566674514263226/?t=73

പെയ്ഡ് ക്വാറന്റൈനില്‍ പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു, ക്വാറന്റൈന്‍ പണം നിർബന്ധമായി പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല, ഹോം ക്വാറന്റൈന്‍ പരാജയമെന്ന് തെളിഞ്ഞു. പ്രവാസികളെ തിരികെ എത്തിക്കാൻ സംസ്ഥാനം ഉൽസാഹിക്കുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു.

You might also like

-