യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയ്നെതിരെ ഇത്തരം ആയുധം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ന്യായീകരണം നടത്താനുള്ള പദ്ധതിയാണ് റഷ്യയുടെ ആരോപണമെന്നും

0

വാഷിംഗ്ടൺ | യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രെയ്ൻ രാസായുധം വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ വൈറ്റ് ഹൗസ് നിരസിച്ചതിന് പിന്നാലെയാണ് ബൈഡൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് കഴിഞ്ഞ ദിവസം യുക്രെയ്‌നെതിരെ ആരോപണമുന്നയിച്ചത്. യുക്രെയ്ൻ രാസ-ജൈവായുധ ലാബുകൾ നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം.

റഷ്യയുടെ ആരോപണം അസംബന്ധമാണെന്നും ജൈവായുധമോ രാസായുധമോ യുക്രെയ്‌നെതിരെ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിന്റെ ഭാഗമാകാം ഈ ആരോപണമെന്നും യുഎസ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചു.റഷ്യയുടെ തന്ത്രമാണിത്.. യുക്രെയ്നെതിരെ ഇത്തരം ആയുധം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ന്യായീകരണം നടത്താനുള്ള പദ്ധതിയാണ് റഷ്യയുടെ ആരോപണമെന്നും സാക്കി ട്വീറ്റ് ചെയ്തു. ഇപ്പോൾ റഷ്യയുടെ തെറ്റായ അവകാശവാദങ്ങളെ ചൈന അനുകൂലിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്. അധിനിവേശം ന്യായീകരിക്കുന്നതിന് കാരണം കണ്ടെത്തുകയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു.

You might also like

-