അമേരിക്കൻ മുൻ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറുടെ 96-ാം ജന്മദിനം ആഘോഷിച്ചു

ജോര്‍ജിയ പ്ലെയിന്‍സിലുള്ള വീട്ടില്‍ 94 വയസുള്ള ഭാര്യ റോസലിന്‍ കാര്‍ട്ടറുമായി 74 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മള്‍ അയവിറക്കിയാണ് ജന്മദിനം ആഘോഷിച്ചത്

0

ജോര്‍ജിയ: അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ 96-ാം ജന്മദിനം ഒക്ടോബര്‍ 1ന് ലളിതമായി ആഘോഷിച്ചു. 1977- 81 കാലഘട്ടത്തില്‍ അമേരിക്കയുടെ 39- ാം പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍. ജോര്‍ജിയ പ്ലെയിന്‍സിലുള്ള വീട്ടില്‍ 94 വയസുള്ള ഭാര്യ റോസലിന്‍ കാര്‍ട്ടറുമായി 74 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മള്‍ അയവിറക്കിയാണ് ജന്മദിനം ആഘോഷിച്ചത്.2015ല്‍ കാന്‍സര്‍ രോഗത്തിനും 2019ല്‍ നിരവധി തവണ വീണും പരുക്കേറ്റ ജിമ്മി കാര്‍ട്ടര്‍ കൊറോണ വൈറസ് പാര്‍ഡമിക്കിന്റെ സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു.

1982ല്‍ വീണ്ടും പ്രസിഡന്റ് (ഡമോക്രറ്റിക്) സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും റൊണാള്‍ഡ് റീഗനോട് പരാജയപ്പെടുകയായിരുന്നു. നൊബേല്‍ പുരസ്കാര ജേതാവായ ജിമ്മി കാര്‍ട്ടര്‍ 2018ല്‍ 94-ാം വയസില്‍ അന്തരിച്ച പ്രസിഡന്റ് ജോര്‍ഡ് എച്ച്.ഡബ്ല്യു ബുഷിനെയാണ് പ്രായത്തിന്റെ കാര്യത്തില്‍ മറികടന്നത്. അമേരിക്കയില്‍ നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചു ജിമ്മി കാര്‍ട്ടര്‍ക്കു പ്രത്യേക കാഴ്ചപ്പാടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പ്രായം നിജപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.1976ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഡലവയറില്‍ നിന്നുള്ള പ്രായം കുറഞ്ഞ സെനറ്ററായിരുന്ന ജോ ബൈഡന്‍ ഈ തെരഞ്ഞെടുപ്പ് വിജയിച്ചു പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഒരു ടേം കഴിയുമ്പോള്‍ 81 വയസു പൂര്‍ത്തിയാക്കി ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന സ്ഥാനത്തിന് അര്‍ഹനാകുമെന്ന് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു

You might also like

-