ലീഗല്‍ ഇമിഗ്രന്റ്‌സിനും പൗരത്വം നല്‍കുന്നതില്‍ നിയന്ത്രണം വരുന്നു 

ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഇമ്മിഗ്രേഷന്‍ പോളിസിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നത് ഇരുപത് മില്യണ്‍ ഇമ്മിഗ്രന്റ്‌സിനെയാണ് ബാധിക്കുക. 

0

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ കുടിയേറിയ ലീഗല്‍ ഇമ്മിഗ്രന്റ്‌സിനും, പെര്‍മനന്റ് റസിഡന്‍സിനും പൗരത്വം ലഭിക്കുന്നതില്‍ നിയന്ത്രണമേല്‍പ്പെടുത്തുവാന്‍ ട്രംമ്പ് ഭരണ കൂടം നടപടികള്‍ ആലോചിച്ചുവരുന്നു.ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഇമ്മിഗ്രേഷന്‍ പോളിസിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നത് ഇരുപത് മില്യണ്‍ ഇമ്മിഗ്രന്റ്‌സിനെയാണ് ബാധിക്കുക.

കുട്ടികളുടെ ഇന്‍ഷ്വറന്‍സ്, ഫുഡ് സ്റ്റാമ്പ് എന്നിവയോ ഇത് ദോഷകരമായി ബാധിക്കും. ഇമ്മിഗ്രന്റ്‌സിന് ലീഗല്‍ സ്റ്റാറ്റസ് നല്‍കുന്നത് കുറച്ച് കൊണ്ടുവരിക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അഡൈ്വസര്‍ സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു.

ട്രംമ്പ് അഡ്മിനിസ്‌ട്രേഷന്റെ ഈ നീക്കം ലീഗല്‍ ഇമ്മിഗ്രന്റ്‌സായി ഇവിടെ കഴിയുന്നവരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുന്നതിന് വൈറ്റ് ഹൗസ് വക്താവ് തയ്യാറായിട്ടില്ല.

അമേരിക്കന്‍ പൗരത്വം ലഭിക്കുക എന്നത് സമീപ ഭാവിയില്‍ ശ്രമകരമായിരിക്കുമെന്നാണ് ട്രംമ്പ് ഭരണകൂടം നല്‍കുന്ന സൂചന. ഇമ്മിഗ്രന്റ്‌സി അറ്റോര്‍ണിമാര്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

You might also like

-