അമേരിക്കയിലെ ഹാരിസ് കൗണ്ടിയില്‍ വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമാകുന്നു

രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്

0

ഹാരിസ് കൗണ്ടി (ടെക്‌സസ്സ്): കടുത്ത വേനല്‍ക്കാലം ആരംഭിച്ചതോടെ കൊതുകുകളില്‍ നിന്നും പടരുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമാകുന്നതായി പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്ന കൊതുകുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ ജൂണ്‍ 29 വരെ 32 എണ്ണത്തിലാണ് വൈസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയതില്‍ കൂടുതലാണ് ഈ സീസണ്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയിരിക്കുന്നതെന്ന് കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് മൊസ്കിറ്റൊ ആന്റ് വെക്ടര്‍ ഡിവിഷന്‍ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

വെള്ളം കെട്ടി നില്‍ക്കാതെ പരിസരം സൂക്ഷിക്കണമെന്നും, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിനെ നശിപ്പിക്കുന്ന മരുന്ന് തെളിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കൊതുക് ശല്യം കൂടുതലുള്ള വൈകുന്നേരം പുറത്തിറങ്ങുന്നവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കുന്നതിന് ശരീരം കവര്‍ ചെയ്യുന്ന വസ്ത്രം ധരിക്കണമെന്നും ആരോര്യ വകുപ്പധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

You might also like

-