ഇല്ലിനോയി യൂണിവേഴ്‌സിറ്റി നാലുവര്‍ഷ സൗജന്യ ട്യൂഷന്‍ ഫീസ് പദ്ധതി പ്രഖ്യാപിച്ചു

ഇല്ലിനോയ് സംസ്ഥാനാതിര്‍ത്ഥിയില്‍ താമസിക്കുന്നവരും, 61000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ നല്‍കുക

0

ഇല്ലിനോയ്: യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്ഡ് വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷം കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള പുതിയ പദ്ധതി ആഗസ്റ്റ് 27 ന് പ്രഖ്യാപിച്ചു.2019 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്.

ഇല്ലിനോയ് സംസ്ഥാനാതിര്‍ത്ഥിയില്‍ താമസിക്കുന്നവരും, 61000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ നല്‍കുക 24 വയസ്സിന് താഴെയുള്ളവരും, ഫാമിലി അസറ്റ് 50000 ത്തിന് താഴെയുള്ളവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

നാല് വര്‍ഷത്തേക്ക് നല്‍കേണ്ട മുഴുവന്‍ ട്യൂഷന്‍ ഫീസും സൗജന്യമാണെങ്കിലും, താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന തുക ഇതില്‍ ഉള്‍പ്പെടുക.മിഷന്‍ ആസ് എ ലാന്റ് ഗ്രാന്റ് ഇന്‍സ്റ്റിട്യൂഷന്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ട്യൂഷന്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ട്യൂഷന്‍ നല്‍കുന്നതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ നിന്നും വിശദ വിവരങ്ങള്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

You might also like

-