അശാസ്ത്രീയം വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും?

ശനിയാഴ്ചയും ഞായറാഴ്ചയും കടകള്‍ അടച്ചിട്ട് ബാക്കി ദിവസങ്ങളില്‍ തുറക്കുന്നത് മൂലം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണ്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നുണ്ട്.

0

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും.വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത ഉണ്ടെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. വ്യാപാരികള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും കടകള്‍ അടച്ചിട്ട് ബാക്കി ദിവസങ്ങളില്‍ തുറക്കുന്നത് മൂലം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണ്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കി തുടങ്ങിയിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും ടിപിആര്‍ പത്തിന് മുകളില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഫലപ്രദമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.അതേസമയം ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി.

You might also like

-