ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി.

എല്‍.ഡി.എഫ് ഭരണം അക്രമ രാഷ്ട്രീയത്തിന്‍റേതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്.

0

കാസർകോട് :ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി. ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിക്ക് കാരണമായ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ് ഭരണം അക്രമ രാഷ്ട്രീയത്തിന്‍റേതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി. ചെറുപ്പക്കാരോട് കാണിച്ചത് കടുത്ത ക്രൂരതയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട് കുമ്പളയില്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടും.

You might also like

-