“പാടുക സൈഗാൾ പാടുക” മലയാളത്തിന്റെ ഗസല്‍നാദം നിലച്ചു; ഉമ്പായി ഓർമ്മയായി

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകിട്ട് 4.40നായിരുന്നു അന്ത്യം.

0

കൊച്ചി :പ്രശസ്ത ഗസല്‍ ഗായകന്‍ അബു ഇബ്രാഹിം (ഉമ്പായി 68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകിട്ട് 4.40നായിരുന്നു അന്ത്യം. 1988ല്‍ ആദ്യ ഗസല്‍ പുറത്തിറക്കി. തുടര്‍ന്ന് ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറങ്ങി. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു “അകലെ മൗനം പോലെ”. അതിന്‌ ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക” എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേർന്ന് “നോവൽ” എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്[

You might also like

-