യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കും

ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

0

ഡൽഹി |യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ANI
@ANI
To assist in the evacuation of Indian nationals from Ukraine, MEA teams are being sent to the land borders with Ukraine in Hungary, Poland, Slovak Republic and Romania, says the Ministry

Image

റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കീവിലെ ജനങ്ങള്‍ക്ക് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍ ഭരണകൂടം. കീവ് നഗരവാസികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. യുക്രൈനിലെ ആന്റനോവ് എയര്‍പോര്‍ട്ടും, കീവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹോസ്റ്റമല്‍ എയര്‍പോര്‍ട്ടും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. വ്യോമാക്രമണത്തിലൂടെ വടക്കന്‍ യുക്രൈനിലെ സുമി നഗരത്തിലേക്ക് റഷ്യന്‍ സൈന്യം കടന്നിരിക്കുകയാണ്. യുക്രൈനിലെ ചെര്‍ണോബിലിലെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് സൂചന.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

 

ANI
@ANI
PM Narendra Modi speaks to Russian President Vladimir Putin Pres Putin briefed PM about the recent developments regarding Ukraine. PM reiterated his long-standing conviction that the differences between Russia & NATO can only be resolved through honest and sincere dialogue: PMO
You might also like

-