യുക്രെയ്‌നിന് ഉഗ്രശേഷിയുള്ള 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച് രണ്ട് മാസമായ സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ ആയുധങ്ങൾ കയറ്റി അയയ്‌ക്കാൻ യുകെ തീരുമാനിച്ചത്. യുക്രെയ്നിന് സൈനികവും സാമ്പത്തികവുമായ പിന്തുണ വർദ്ധിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും ഈ പോരാട്ടത്തിൽ റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി

0

ലണ്ടൺ | റഷ്യയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്‌നിന് സഹായവുമായി യുകെ. യുക്രെയ്‌നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ ശേഷിയുളളതും ഉഗ്രസ്‌ഫോടക ശേഷിയുളള ആയുധങ്ങൾ വഹിക്കാൻ കഴിയുന്നതുമായ മിസൈലുകളാണ് കൈമാറുക. ഇത് കൂടാതെ സാമ്പത്തിക സഹായമായി 33 മില്യാൺ ഡോളറും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു.

യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച് രണ്ട് മാസമായ സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ ആയുധങ്ങൾ കയറ്റി അയയ്‌ക്കാൻ യുകെ തീരുമാനിച്ചത്. യുക്രെയ്നിന് സൈനികവും സാമ്പത്തികവുമായ പിന്തുണ വർദ്ധിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും ഈ പോരാട്ടത്തിൽ റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.റഷ്യൻ അധിനിവേശത്തെപ്പറ്റി നാറ്റോയും ജി7 ഉച്ചകോടിയും ചർച്ച ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം. യുക്രെയ്‌നിൽ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്‌ക്കൊപ്പം നിൽക്കാൻ സാധിക്കില്ലെന്നാണ് യുകെ അധികൃതർ പറയുന്നത്. യുദ്ധത്തിൽ തകരുന്ന യുക്രെയ്‌നിന് സഹായവുമായി ജർമനിയും രംഗത്തെത്തുന്നുണ്ട്.

ആക്രമണം ആരംഭിച്ചതുമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് യുക്രെയ്‌ൻ പൗരന്മാർക്ക് പലായനം ചെയ്യേണ്ടി വന്നു. അയൽരാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമേനിയ എന്നീ രാജ്യങ്ങളായിരുന്നു പ്രധാനമായും അഭയാർത്ഥികളെ നേരിട്ടത്. ഇതിനിടെ ആയിരക്കണക്കിന് യുക്രെയ്‌നികൾ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഇന്ത്യൻ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരാണ് റഷ്യൻ ആക്രമണത്തിന് ഇരയായത്. ലോകത്തെ രണ്ടാമത്തെ സൈനിക ശ്കതിയായ റഷ്യയ്ക്ക് സൈനിക ശ്കതിയിൽ ഒന്നുമല്ലാത്ത ഉക്രനയുമായുള്ള ഏറ്റുമുട്ടലിൽ കനത്ത നാശം നേരിടേണ്ടിവന്നു . ഉക്രൈൻ ആഭ്യന്തിര മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ 15600 റഷ്യൻ സൈനികർ വധിക്കപെടുകയോ ഉക്രൈൻ സൈന്യത്തിന്റെ പിടിയിലാകുകയോ ചെയ്തട്ടുണ്ട് .101 യുദ്ധവിമാനങ്ങളും 124 ഹെലികോപ്റ്ററുകളും ഉക്രൈൻ സൈന്യം വെടിവച്ചു വീഴ്ത്തി . ടാങ്കുകളും മറ്റു യുദ്ധോപകരങ്ങളും നശിപ്പിക്കപ്പെട്ടു . റഷ്യ പ്രതിഷിക്കാത്ത കനത്ത പ്രകാരമേല്പിക്കാൻ ഇതുവരെ ഉക്രൈൻ സാധിച്ചു .ഈ യുദ്ധത്തിൽ റഷ്യ ലക്ഷയമിടുന്നത് സെലൻസ്‌കി ഭരണകൂടത്തെ അട്ടിമറിച്ചു റഷ്യൻ നിയന്ത്രിത പാവ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ് .റഷ്യൻ ഉദ്ദേശ്യം ഇപ്പോഴത്തെ സ്ഥിയിൽ എളുപ്പമാകുമെന്നു ലോകം പ്രതിഷിക്കുന്നില്ല .

You might also like

-