കേരള കോൺഗ്രസിലെ പിളർപ്പ് ഒഴുവാക്കാൻ ; കോൺഗ്രസ്, ലീഗ് നേതാക്കൾ പി ജെ ജോസഫുമായി ചർച്ച നടത്തി

മ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം കെ മുനീർ എന്നിവർ പി ജെ ജോസഫുമായി ചർച്ച നടത്തി. പരസ്യവെല്ലുവിളിയും വിഴുപ്പലക്കലും അരുതെന്ന് യുഡിഎഫ് നേതൃത്വം കേരള കോൺഗ്രസ് വിഭാഗങ്ങളോട് ആവശ്യപ്പെട്ടു കേരള കോൺഗ്രസിലെ ചേരിപ്പോര് യുഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഘട്ടത്തിലാണ് കോൺഗ്രസ് ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ.

0

തിരുവനന്തപുരം :കേരള കോൺഗ്രസിജൊസേക് മാണി പി ജെ ജോസഫ് തർക്കം രൂക്ഷമാകുകയും പാർട്ടി പിളരുകയും ചെയ്ത സഹചര്യത്തിൽ ചേരിപ്പോര് അവസാനിപ്പിക്കാൻഅനിരഞ്ജനത്തിന് തീവ്രശ്രമവുമായി കോൺഗ്രസ് ലീഗ് നേതാക്കൾ രംഗത്തെത്തി . ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം കെ മുനീർ എന്നിവർ പി ജെ ജോസഫുമായി ചർച്ച നടത്തി. പരസ്യവെല്ലുവിളിയും വിഴുപ്പലക്കലും അരുതെന്ന് യുഡിഎഫ് നേതൃത്വം കേരള കോൺഗ്രസ് വിഭാഗങ്ങളോട് ആവശ്യപ്പെട്ടു
കേരള കോൺഗ്രസിലെ ചേരിപ്പോര് യുഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഘട്ടത്തിലാണ് കോൺഗ്രസ് ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ. നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിലായിരുന്നു ചർച്ച. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ്നേ ടിയ വൻ വിജയത്തിനു പിന്നാലെ മുഖ്യ ഘടക കക്ഷികളിലുണ്ടായ ചേരിപ്പോരിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം പരസ്സ്യ പ്രതികരവുമായി യു ഡി എഫ് കൺവീനിയർ തന്നെ രംഗത്തെത്തുകയും ഏറു വിഭാഹം നേതാക്കളോടും അനുരഞ്ജനത്തിന് ശ്രമിക്കണമെന്ന് അവശ്യ പെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇന്നത്തെ അനുരഞ്ജന ചർച്ച

നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യവും കോൺഗ്രസ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ഏകപക്ഷീയമെന്നും അംഗീകരിക്കാനാവില്ലെന്നും പി ജെ ജോസഫ് കോൺഗ്രസ് ലീഗ് നേതാക്കളോട് പറഞ്ഞു. കോടതി വിധി വരുന്നതുവരെ പ്രകോപനമരുതെന്നും പരസ്യ വിഴുപ്പലക്കൽ പാടില്ലെന്നും യുഡിഎഫ് നേതൃത്വം കേരള കോൺഗ്രസ് വിഭാഗങ്ങളെ അറിയിച്ചു.

You might also like

-