സ്വർണകടത്തു കേസിൽ യു.എ.ഇ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറി?

കോൺസുലേറ്റിന്‍റെ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അസംതൃപ്തിയും യു.എ.ഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്

0

സ്വർണകടത്തു കേസിൽ യു.എ.ഇ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയതായി വിവരം. കോൺസുലേറ്റിന്‍റെ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അസംതൃപ്തിയും യു.എ.ഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.പിന്നിട്ട മൂന്നു ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിലൂടെ ദുബൈയിൽ നിന്നും കേരളത്തിലേക്ക് സ്വർണം അയച്ചതുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളാണ് ഇന്ത്യക്ക് കൈമാറിയതെന്നാണ് വിവരം. രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം വരുന്ന രീതിയിൽ നടന്ന സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരും സഹായിച്ചവരും ആരെന്ന് കണ്ടെത്തുന്നതിനാണ് യു.എ.ഇ അന്വേഷണത്തിൽ ഊന്നൽ നൽകുന്നത്. ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പൂർണ സഹകരണം യു.എ.ഇ ഉറപ്പു നൽകിയ പശ്ചാത്തലത്തിലാണ് വിവര കൈമാറ്റം.

കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍റെ വിലാസത്തിൽ മറ്റൊരു വ്യക്തി അയച്ച പാഴ്സലാണിത്. അതിന് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി ഇല്ലെന്നിരിക്കെ, കോൺസുലേറ്റിനെ സ്വർണകടത്തുമായി ബന്ധിപ്പിക്കുന്നതിൽ യു.എ.ഇക്ക് എതിർപ്പുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകുന്ന പതിവ് മാത്രമാണുള്ളത്. രാജ്യത്തെ നിയമം ലംഘിച്ചു നടന്ന കുറ്റകൃത്യത്തിനു പുറമെ കോൺസുലേറ്റിനെ കളങ്കപ്പെടുത്താനുമാണ് നീക്കം ഉണ്ടായത്. യു.എ.ഇയും ഇന്ത്യയും നടത്തുന്ന അന്വേഷണങ്ങളിലൂടെ ഉടൻ വസ്തുതകൾ വെളിച്ചത്തു വരുമെന്നാണ് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്മദ് അൽ ബന്നയും പ്രതികരിച്ചത്

നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആര്‍ഐ നിരീക്ഷണത്തിലുണ്ടായിരുന്നു.107 കിലോ സ്വര്‍ണം ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളം വഴി എത്തിയെന്നതാണ് വിവരം. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് അവ്യക്തമായി തുടരുകയാണ്. വിഐപികള്‍ വിദേശത്തേക്ക് പോവുകയും വരുകയും ചെയ്യുമ്പോള്‍ ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുണ്ട്. ഈ ബാഗ് ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്

You might also like

-