തൃശൂർ പൂരം ചടങ്ങുകള്‍ക്കിടെ മരച്ചില്ല പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വെടിക്കെട്ട് ഉപേക്ഷിച്ചു, പകല്‍പ്പൂരം ചടങ്ങ് മാത്രമാകും

തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് രാത്രി പന്ത്രണ്ടരയോടെ ബ്രഹ്‌മസ്വം മഠത്തിന് സമീപം അപകടമുണ്ടായത്.

0

തൃശൂർ :പൂരം ചടങ്ങുകള്‍ക്കിടെ മരച്ചില്ല പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. തിരുവമ്പാടി പൂരാഘോഷ കമ്മിറ്റി അംഗങ്ങളായ അംഗങ്ങളായ രമേശ്, പന്നിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരണപ്പെട്ടത്. 25 പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിരുവമ്പാടി മഠത്തിൽ വരവിനിടെ ആൽക്കൊമ്പ് അടർന്നുവീണ് അപകടമുണ്ടായത്.

തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് രാത്രി പന്ത്രണ്ടരയോടെ ബ്രഹ്‌മസ്വം മഠത്തിന് സമീപം അപകടമുണ്ടായത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന വിരണ്ടോടിയെങ്കിലും സ്ഥിതിഗതികൾ അൽപസമയത്തിനുള്ളിൽ തന്നെ നിയന്ത്രണ വിധേയമാക്കാനായി. ആൾക്കൂട്ടം കുറവായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലും വൻദുരന്തം ഒഴിവായി.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പൂരം ചടങ്ങുകൾ മാത്രമായി നടത്തിയേക്കും. വെടിമരുന്നുകൾ പുലർച്ചയോടെ പൊട്ടിച്ച് നശിപ്പിച്ചു. കുഴിയിൽ നിന്ന് മരുന്നുകൾ നീക്കം ചെയ്യുന്നത് അപകടമായതിനാലാണ് തീകൊടുത്ത് നശിപ്പിക്കാൻ തീരുമാനിച്ചത്.

അതേസമയം അപകടത്തെത്തുടർന്ന് തൃശൂര്‍ പൂരത്തിലെ പ്രധാന ആഘോഷമായ വെടിക്കെട്ട് മാറ്റിവച്ചു. പുലര്‍ച്ചെ ആല്‍മരച്ചില്ല പൊട്ടിവീണുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ഇന്ന് പൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനിച്ചത്. രാവിലെ ഒരുമണിക്കൂര്‍ കൊണ്ട് ചടങ്ങുകള്‍ അവസാനിപ്പിക്കും. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അന്തിക്കാട് സിഐ ജ്യോതിലാലും ഉള്‍പ്പെടും. പൂരത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ ഇനങ്ങളിലൊന്നാണ് പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ട്. എന്നാല്‍, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കോപ്പുകള്‍ പുലര്‍ച്ചയോടെ നശിപ്പിച്ചു. അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് ഇവ പുലര്‍ച്ചെ തന്നെ പൊട്ടിച്ചുകളയുകയായിരുേന്നു.
ആഘോഷം ചുരുങ്ങിയ സമയം കൊണ്ട് അവസാനിപ്പിക്കാനാണ് തീരുമാനം. പകല്‍പ്പൂരം ചടങ്ങ് മാത്രമാക്കി നടത്തും.

എട്ടുമണിക്ക് ആരംഭിച്ച് ഒന്‍പതുമണിയോടെ ചടങ്ങുകള്‍ അവസാനിപ്പിക്കും. 15 ആനകളുടെ എഴുന്നള്ളത്തും പതിവുപോലെ നടക്കില്ല. ഒരു ആനയെ വച്ച് നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എസി മൊയ്തീന്‍ മീഡിയവണ്ണിനോട് പറഞ്ഞു. വാദ്യകലാകാരന്മാരുടെ എണ്ണം കുറയ്ക്കും. തുടര്‍ന്ന് ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെയാണ് രാത്രി പന്ത്രണ്ടരയോടെ ബ്രഹ്‌മസ്വം മഠത്തിനു സമീപം അപകടമുണ്ടായത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുതിലൈനിന്റെ മുകളിലൂടെ ആല്‍മരത്തിന്റെ പടുകൂറ്റന്‍ ശിഖരം പൊട്ടിവീഴുകയായിരുന്നു. തിരുവമ്പാടി പൂരാഘോഷ കമ്മിറ്റി അംഗങ്ങളായ രമേശ്, പന്നിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും. പരിക്കേറ്റവരില്‍ 13 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലാണുള്ളത്‌. ഒരാളുടെ നില ഗുരുതരമാണ്. ഏഴുപേര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. അപകടം നടന്നയുടന്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സിനു പുറമെ എന്‍ഡിആര്‍ സംഘവും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അപകടം കണ്ട് ആനകള്‍ വിരണ്ടെങ്കിലും പാപ്പാന്മാര്‍ ഉടന്‍ തളച്ചതിനാല്‍ അത്തരത്തിലുള്ള ദുരന്തങ്ങളും ഒഴിവാക്കാനായി.

You might also like

-