നാസികിൽ ആശുപത്രിയിൽ ഓക്സിജൻചോർച്ച 22 കോവിഡ് രോഗികൾ മരിച്ചു.

"സാക്കിർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 22 പേർ മരിച്ചുവെന്ന് "ജില്ലാ കളക്ടർ സൂരജ് മന്ദാരെ ​​ പറഞ്ഞു.

0

മുംബൈ :ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഓക്സിജൻ ചോർന്നു മഹാരാഷ്ട്രയിലെ നാസികിൽ 22 കോവിഡ് രോഗികൾ മരിച്ചു. നാസികിലെ ഡോ. സാക്കിർ ഹുസൈൻ ആശുപത്രിയിലാണ് ദാരുണ സംഭവം. ടാങ്കറിൽ ഓക്സിജൻ നിറക്കുന്നതിനിടെയാണ് ചോർച്ച ഉണ്ടായത്. ഇതോടെ 30 മിനിറ്റോളം രോഗികൾക്ക് വിതരണം തടസ്സപ്പെട്ടു.. ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 170ല്‍ അധികം പേരിൽ 24 പേര്‍ വെന്റിലേറ്ററിലായിരുന്നു. ചോർച്ച അടച്ച് ഓക്സിജൻ വിതരണം പുന: സ്ഥാപിച്ചതായും , സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ് അറിയിച്ചു.

Maharashtra | 22 people have died in Nashik oxygen tanker leak incident till now, confirms Nashik DM

Image

ഓക്സിജൻ ചോർച്ചയ്ക്ക് കാരണമായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

This is an unfortunate incident. I spoke to Nashik municipal commissioner who has informed me that the situation is under control now. I’ll be going to Nashik soon. Nashik Guardian Min Chhagan Bhujbal has already gone there: Maharashtra Min Rajesh Tope Nashik oxygen tanker leak

Image

“സാക്കിർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 22 പേർ മരിച്ചുവെന്ന് “ജില്ലാ കളക്ടർ സൂരജ് മന്ദാരെ ​​ പറഞ്ഞു.

വെന്റിലേറ്ററുകളിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത് , . 150 ഓളം കോവിഡ് രോഗികൾ ഓക്സിജ ൻചോരുന്ന സമയത്തു വെന്റിലേറ്ററുകളിൽ ഉണ്ടായിരുന്നത് .ആശുപത്രിക്കു പുറത്തുള്ള ടാങ്കറിൽ നിന്ന് ഗ്യാസ് ചോർന്നതിനെതുടന്നു വെളുത്ത പുകയും പ്രദേശതു അതിവേഗം മൂടുകയായിരുന്നു

സംഭവ സംബന്ധിച്ചു സർക്കാർ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു .

“ഞങ്ങൾക്ക് ലഭ്യമായ വിവരമനുസരിച്ച്, നാസിക്കിലെ ആശുപത്രിയിൽ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികൾ മരിച്ചു. ഈ രോഗികൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന ഓക്സിജൻ ടാങ്കിൽ ചോർച്ച കണ്ടെത്തി. തടസ്സപ്പെട്ട വിതരണം രോഗികളുടെ മരണവുമായി ബന്ധപ്പെടുത്താം ആശുപത്രിയിൽ, ”മിസ്റ്റർ ടോപ്പ് പറഞ്ഞു.കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു

You might also like

-