ഇന്ത്യമായി  മുന്ന് മില്യൺ പ്രതിരോധക്കാരിൽ ഒപ്പുവെക്കുമെന്ന്    ട്രംപ്  

ഇതുമായി ബന്ധപെട്ടു "നാളെ ഞങ്ങളുടെ പ്രതിനിധികൾ 3 ബില്യൺ യുഎസ് ഡോളറിന് മുകളിൽ വിൽക്കുന്നതിനുള്ള കരാറുകളിൽ  ഒപ്പുവെക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്

0

അഹമ്മദാബാദ് : രണ്ടു  ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംസാരിക്കുകയാണ്. നമസ്തേ പറഞ്ഞ് പ്രസംഗം തുടങ്ങിയ ട്രംപ് ഇന്ത്യയെ ഏറെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു. ട്രംപിനെ കേള്‍ക്കാന്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ആളുകളുണ്ട്.അമേരിക്ക ഇന്ത്യ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു, ഇന്ത്യന്‍ ജനതക്ക് എപ്പോഴും വിശ്വസ്തതയുള്ള സുഹൃത്തായിരിക്കും അമേരിക്കയെന്നും ട്രംപ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും  തമ്മിലുള്ള   പ്രതിരോധ സഹകരണം കൂടുതൽ  ഉഷമളമാക്കും , അമേരിയയുടെ  ഏറ്റവും മികച്ചതും അത്യാധുനികവുമായ   സൈനിക ഉപകരണങ്ങൾ ഇന്ത്യക്ക് നൽകാൻ യുഎസ് ആഗ്രഹിക്കുന്നു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ആയുധങ്ങൾ കൈമാറും . ഇതുമായി ബന്ധപെട്ടു “നാളെ ഞങ്ങളുടെ പ്രതിനിധികൾ 3 ബില്യൺ യുഎസ് ഡോളറിന് മുകളിൽ വിൽക്കുന്നതിനുള്ള കരാറുകളിൽ  ഒപ്പുവെക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,

ഇന്ത്യൻ സായുധ സേനയ്ക്ക് അത്യാധുനിക സൈനിക ഹെലികോപ്റ്ററുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഏറ്റവും മികച്ച വിലയിൽ അമേരിക്ക ലഭ്യമാക്കും  ഇന്ത്യയും അമേരിക്കയും തമ്മിൽ 21000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറിൽ ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യ്കതമാക്കി ഇന്ത്യയുമായുള്ള ബന്ധം വളർത്താനാണ് താൻ ഇന്ത്യയിലേക്ക് വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു

You might also like

-