അമേരിക്കാൻ  സുപ്രീംകോടതി നോമിനിക്ക് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം, പരിമിത എഫ്.ബി.ഐ അന്വേഷണത്തിന് ട്രമ്പിന്റെ അനുമതി

0
വാഷിംഗ്ടണ്‍: രണ്ടു മാസത്തിലേറെയായി രാഷ്ട്രം ആകാംഷയോടെ കാത്തിരുന്ന സുപ്രീംകോടതി നോമിനി ജഡ്ജി ബ്രിട്ട് കാവനോയുടെ നോമിനേഷന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു.

 

സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച ആകാംഷാനിര്‍ഭരമായ നിരവധി സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് ഉച്ചക്ക് രണ്ടുമണിയോടെ സെനറ്റ് കമ്മിറ്റിയിലെ ഇരുപത്ത് ഒന്ന് അംഗങ്ങളില്‍ 11 പേരുടെ പിന്തുണയോടെ നോമിനേഷന്‍ അംഗീകരിച്ചു ഫുള്‍ സെനറ്റിന്റെ തീര്‍പ്പിനുവേണ്ടി അയച്ചത്.പതിനൊന്നംഗ റിപ്പബ്ലിക്കന്‍ മെമ്പര്‍മാരില്‍ അരിസോണ സെനറ്ററുടെ മലക്കം മറിച്ചില്‍ അവസാന നിമിഷംവരെ ഉദ്വേഗം നിലനിര്‍ത്തി. ആദ്യം നിയമനത്തെ ശക്തമായി എതിര്‍ത്ത സെനറ്റര്‍ ഫ്‌ളേക്ക് വെള്ളിയാഴ്ച രാവിലെ ജഡ്ജിയെ അനുകൂലിച്ചു വോട്ടു ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

രാവിലെ 9.30ന് സെനറ്റ് കമ്മിറ്റി ചേര്‍ന്ന് അല്പസമയത്തെ ചര്‍ച്ചക്കുശേഷം വോട്ടെടുപ്പ് പ്രഖ്യാപിക്കാതെ വീണ്ടും ഉച്ചയ്ക്ക് ഒന്നരക്ക് യോഗം ചേര്‍ന്നപ്പോള്‍ സെനറ്റര്‍ ഫ്‌ളേക്കിനെ കണ്ടെത്താനായില്ല. അല്പസമയത്തിനു ശേഷം അദ്ദേഹം സീറ്റിലെത്തി നിബന്ധനകളോടെ ജഡ്ജിയുടെ നിയമനം അംഗീകരിക്കാമെന്ന് ചെയര്‍മാനെ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ എഫ്.ബി.ഐ. കേസ്സന്വേഷിച്ചു പൂര്‍ത്തീകരിക്കണമെന്നും അതിനുശേഷം സെനറ്റ് ഫുള്‍ ഫ്‌ളോറില്‍ വോട്ടെടുപ്പു നടത്തണമെന്നായിരുന്നു ഫ്‌ളേക്കിന്റെ നിര്‍ദേശം.റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ചര്‍ച്ച ചെയ്ത് സ്വീകരിച്ച നിലപാട് ട്രമ്പ് അംഗീകരിക്കുകയായിരുന്നു. ലൈംഗീക ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും, വ്യാജവുമാണെന്നാണ് ജഡ്ജി വ്യാഴാഴ്ച നടന്ന സെനറ്റ് ഹിയറിംഗില്‍ ലഭിച്ചത്.

You might also like

-