ജൊ ബൈഡൻ, നിസ്സഹായനായ ഇടതുപക്ഷത്തിന്റെ കളിപ്പാവയാണെന്ന് ട്രoപ്

നവംബറിലെ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾ ജയിക്കുകയാണെങ്കിൽ ഭരണം നടത്തുന്നത് അക്രമികളും കവർച്ചക്കാരും കൊള്ളിവെപ്പുകാരും ആയിരിക്കുമെന്നും ട്രംപ് പറയുന്നു.

0


ഒക്കലഹോമ :- അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ജൊ ബൈഡൻ ഡമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവല്ലെന്നും നിസ്സഹായനായ, ഇടതുപക്ഷത്തിന്റെ ഒരു കളിപ്പാവ മാത്രമാണെന്നും ട്രംപ്.നവംബറിലെ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾ ജയിക്കുകയാണെങ്കിൽ ഭരണം നടത്തുന്നത് അക്രമികളും കവർച്ചക്കാരും കൊള്ളിവെപ്പുകാരും ആയിരിക്കുമെന്നും ട്രംപ് പറയുന്നു.
ജൂൺ 20-ന് ഒക്കലഹോമയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ ആയിരങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രoപ്.ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ചുട്ട മറുപടിയായിരുന്നു അദ്ദേഹത്തിന്റെ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം.
ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പ്രസംഗം മിനിട്ടുകൾ വൈകി ആരംഭിച്ചുവെങ്കിലും ഏകദേശം രണ്ടു മണിക്കൂറോളം അണികളുടെ ആവേശം വാനോളമുയർത്തി രാത്രി 9 മണിയോടെയാണ് അവസാനിച്ചത്.പ്രസംഗത്തിൽ ഉടനീളം ഡമോക്രാറ്റിക്ക് പാർട്ടിയേയും അവർ നേതൃത്യം നൽകിയ ഭരണത്തെയും ട്രംപ് നിശിതമായി വിമർശിച്ചു.
പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡൻറ് ജൊ ബൈഡനും അമേരിക്കൻ ജനതയുടെ ഉന്നമനത്തിന് ഉപയോഗിക്കേണ്ട സമ്പത്ത് വാരിക്കോരി വിദേശ രാജ്യങ്ങൾക്ക് നൽകുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനിയന്ത്രിതമായി ലഭിച്ചുകൊണ്ടിരുന്ന ഡോളർ താൻ അധികാരത്തിലെത്തിയതോടെ നിർത്തൽ ചെയ്തത് വിദേശ രാജ്യങ്ങളെ തനിക്കെതിരെ തിരിയുന്നതിനും താൻ പ്രസിഡൻറ് ആകുന്നത് എങ്ങനെയെങ്കിലും തടയുന്നതിനും പ്രേരിപ്പിക്കുന്നത് നാം തിരിച്ചറിയണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ ഈയിടെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത ആയിരങ്ങളെ ഡമോക്രാറ്റിക്ക് പാർട്ടി പിന്തുണച്ചത് രാജ്യത്ത് ക്രമസമാധാന നില തകരാറിലാണെന്ന് വരുത്തിത്തീർക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് മാസ്ക് ധരിക്കാതെ തെരുവിൽ അഴിഞ്ഞാടിയതിനെ വിമർശിക്കാത്ത ഡമോക്രാറ്റിക്ക് പാർട്ടി ഒക്കലഹോമയിൽ തന്റെ തിരഞ്ഞെടുപ്പ് റാലിയെ വിമർശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ട്രംപ് പറഞ്ഞു .
പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുകയും കവർച്ച നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ ജാമ്യത്തിൽ ഇറക്കുന്നതിന് പണം സംഭാവന ചെയ്തത് ബൈഡിന്റെ സ്റ്റാഫ് അംഗങ്ങൾ ആയിരുന്നുവെന്നും ട്രoപ്

You might also like

-