പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കു മുന്നണിവിടില്ല

ഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്

0

തിരുവനന്തപുരം :പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍.പാലാ സീറ്റ് വിട്ട് നൽകണമെന്ന് മുന്നണി ആവശ്യപ്പെട്ടിട്ടില്ല, നാല് സീറ്റിൽ എൻ.സി.പി തന്നെ മത്സരിക്കും, പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു ശരദ് പവാറുമായുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി ഒന്നിന് നടക്കും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മാധ്യമങ്ങളെ കാണുകയായിരുന്നു ടി.പി. പീതാംബരന്‍.പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ശരത് പവാര്‍ എന്ത് പറയുന്നുവോ അതായിരിക്കും പാര്‍ട്ടി നിലപാടെന്നും യോഗത്തിന് ശേഷം പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു

എൻ.സി.പി മുന്നണി വിടില്ലെന്ന് ടി.പി പീതാംബരൻ. . അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി യോഗം ചേരുകയാണ്. സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും

You might also like

-