രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്

0

ഡൽഹി | രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും . ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്
സര്‍ക്കാരിന്റെ തെറ്റായ രീതിക്കെതിരെ ആര് ശബ്ദിച്ചാലും അവരെ വേട്ടയാടുക എന്ന രീതിയാണ് ബിജെപിയുടേതെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുഴുവന്‍ ആളുകളെയും ഒന്നിച്ചുനിര്‍ത്തി ഇതിനെതിരെ പോരാടും. വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി ഒപ്പം നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ ഗാന്ധിയെ വയനാട്ടിന്റെ മണ്ണില്‍ നിന്ന് പറച്ചു നീക്കാനുള്ള നീക്കത്തെ നേരിടും. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും അപ്പീല്‍ പോകുമെന്നും കെ സി വേണുഗോപാല്‍പറഞ്ഞു

അതേസമയം എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.

You might also like

-