രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവര്‍ഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ആരോഗ്യമേഖലക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

0

ഡൽഹി | രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.ലോകാസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഉറ്റുനോക്കുകയാണ് രാജ്യം. ബജറ്റ് ജനകീയമാകുമെന്നും സാമ്പത്തിക മേഖലയെകുറിച്ചു നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാന മന്ത്രി പറഞ്ഞിരുന്നു.

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ആദായ നികുതി സ്‌ളാബുകളില്‍ ഇളവുകള്‍ അടക്കം, നികുതി ദായകര്‍ക്ക് ആശ്വാസമായ നയങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവര്‍ഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ആരോഗ്യമേഖലക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

അതേസമയം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 23 സാമ്പത്തിക വർഷം 6.8% വാർഷിക ജിഡിപി വളർച്ചാ നിരക്ക് വളരുന്ന രാജ്യമായി 2001-ലെ പത്താം സ്ഥാനത്തു നിന്നും ഇന്ത്യൻ സമ്പദ്‌ വ്യവസ്‌ഥ 2029 യോടെ മൂന്നാം സ്‌ഥാനത്തേക്ക്‌ ഉയരും. രാജ്യങ്ങളിലുടനീളമുള്ള സമ്പദ്‌വ്യവസ്ഥകളുടെ താരതമ്യ വിലയിരുത്തലിൽ, 2022 ൽ ഇന്ത്യയുടെ വാർഷിക ജിഡിപി വളർച്ച 7.4% ആയിരുന്നപ്പോൾ ചൈന 3.3%, യുഎസ്എ 2.3%. അതായത് വികസിത സമ്പദ്‌ വ്യവസ്ഥകൾ 2.5% വളർച്ച രേഖപ്പെടുത്തി വികസിച്ചു കൊണ്ടിരിക്കുമ്പോൾ വികസ്വര രാജ്യങ്ങളുടേ സമ്പദ്‌വ്യവസ്ഥ 3.6% മാത്രം.

2023-ലെ വളർച്ചയുടെ പ്രവചനങ്ങളും ഒരുപോലെ ആശ്വാസകരമാണ്, ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ 6.1%, യുഎസ്എ- 1%, വികസിത സമ്പദ്‌വ്യവസ്ഥ- 1.4%, വികസ്വര സമ്പദ്‌വ്യവസ്ഥകൾ 3.9%.2021-22 കാലയളവിലെ ഭക്ഷണം, പാർപ്പിടം, ഊർജം എന്നിവയുടെ അതിജീവന സൂചകങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ, യുഎസ്, യുകെ, ജർമ്മനി എന്നിവയെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുഎസ്, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ യഥാക്രമം 25%, 18%, 35% വർധന രേഖപ്പെടുത്തിയപ്പോൾ, ഇന്ത്യ 12% ത്തിൽ വർധന നിലനിർത്തി. അതുപോലെപാർപ്പിട വിലകളിൽ യുഎസ്, ജർമ്മനി, യുകെ എന്നിവിടങ്ങളിൽ 21 ശതമാനവും 30 ശതമാനവും വർധിച്ചപ്പോൾ ഇന്ത്യയിൽ വെറും 6 ശതമാനം വർധനവാണു രേഖപ്പെടുത്തിയത്. യുകെയിലും ജർമ്മനിയിലും 93%, 62% എന്നിങ്ങനെ ഉയർന്ന ഉയർച്ച രേഖപ്പെടുത്തിയപ്പോൾ, ഇന്ത്യയിൽ 16% വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ. ദരിദ്ര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക ശാക്തീകരണ പരിപാടികൾ പ്രയോജനപ്പെടുത്തി, നമ്മുടെ പ്രതിശീർഷ വരുമാനം 2014 മുതൽ 57% വർദ്ധിച്ചു, അതേസമയം ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനത്തിൽ യഥാക്രമം 27%, 11% ഇടിവ് രേഖപ്പെടുത്തി. നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, സഹായത്തിനായി ഐഎംഎഫിനെ സമീപിക്കുമ്പോൾ, നമ്മുടെ വിദേശനാണ്യ കരുതൽ ശേഖരം 550 ബില്യൺ ഡോളറായി ഉയരുന്നു. ജനസംഖ്യാ ശാസ്‌ത്രത്തിന്റെ കാര്യത്തിലും, 2050-ൽ നമ്മുടെ ജനസംഖ്യ ചൈനയെ മറികടക്കും, അത് നമ്മുടെ യുവാക്കളുടെ ഡെമോഗ്രാഫിക് ഡിവിഡന്റും അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ ഉയർന്ന വിഹിതവും കൊണ്ട് രാജ്യം ശക്തിപ്പെടും.

You might also like

-