ഇന്ന് ഈസ്റ്റർ… ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി വിശ്വാസിസമൂഹം

ആയുധ സന്തുലീകരണം യുദ്ധരാഹിത്യത്തിന് മാനദണ്ഡമാക്കുന്നതിൽ നിന്ന് നാം പരസ്പര വിശ്വാസമാണ് സമാധാനത്തിന് അടിസ്ഥാനം എന്ന തത്വത്തിലേക്ക് കടക്കേണ്ടതിൻറെ അനിവാര്യത പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. ഭയത്തിൽ നിന്ന് ഒരിക്കലും ശാന്തി പിറവിയെടുക്കില്ല എന്ന് വ്യക്തമാക്കുന്ന പാപ്പാ ആയുധ സമാഹരണത്തോട് “ഇല്ല” എന്നു പറയാനുള്ള ധൈര്യം നമുക്കുണ്ടാകണമെന്ന് ഓർമ്മിപ്പിക്കുന്നു.

0

Today is Easter... the community of believers renews the memory of the resurrectionകൊച്ചി | യേശുക്രിസ്തുവിന്റെ ഉത്വനത്തിന്റെ ഓർമ്മയിൽ
ലോകമെങ്ങുമുള്ള ക്രൈസ്തവർ പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തു കാൽവരിമലയിൽ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. യേശുക്രിസ്തുവിന്റെ പീഡാനുഭം ഓർമ്മിപ്പിച്ചു വിശ്വസിക്കൽ അൻപത് നോമ്പാചരണത്തിന്ശേഷമാണ് ഈസ്റ്റർ.ആഘോഷിക്കുന്നത് . തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നു‌മാണ് ഈസ്റ്റർ നൽകുന്ന സന്ദേശങ്ങൾ.

ക്രിസ്തു ഉയിർത്തെഴുന്നേൽക്കുകയും ലോകത്തിന്റെ ദിശ മാറ്റിമറിക്കുകയും ചെയ്‌തതിനുശേഷം ഭാവിയെക്കുറിച്ച് പൂർണ്ണ ആത്മവിശ്വാസത്തോടെ “നമ്മുടെ പ്രത്യാശയെ പലപ്പോഴും തടവിലാക്കുന്ന ശവകുടീരങ്ങളുടെ കല്ല് ഉരുട്ടിമാറ്റാൻ” കർത്താവിന്റെ ഉയിർപ്പ് നമ്മെ പ്രചോദിപ്പിക്കുന്നു, ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു ..”

ഗലീലിയിലേക്കുള്ള മടക്കം, “നമ്മുടെ സ്വന്തം ഭൂതകാലത്തിന്റെ കൃപയിലേക്ക്” മടങ്ങാൻ നമ്മെ ആഹ്വാനം ചെയ്യുന്നു, കർത്താവിന്റെ സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തിന്റെ ഓർമ്മ പുനരുജ്ജീവിപ്പിക്കാൻ മാർപ്പാപ്പ നിർദ്ദേശിച്ചു. നമുക്ക് ചുറ്റുമുള്ള ലോകവും ജീവിതത്തിന്റെ രഹസ്യവും.”
ഇതാണ് ഞങ്ങളോട് ആവശ്യപ്പെടുന്നത്: ഓർക്കാനും മുന്നോട്ട് പോകാനും! ആ ആദ്യസ്നേഹവും ദൈവവുമായുള്ള നിങ്ങളുടെ കണ്ടുമുട്ടലിന്റെ അത്ഭുതവും സന്തോഷവും നിങ്ങൾ വീണ്ടെടുക്കുകയാണെങ്കിൽ, നിങ്ങൾ മുന്നേറിക്കൊണ്ടിരിക്കും. അതിനാൽ ഓർക്കുക, മുന്നോട്ട് പോകുക.

പരസ്പര വിശ്വാസത്താൽ മാത്രമെ യഥാർത്ഥ സമാധാനം കെട്ടിപ്പടുക്കാനാകൂ എന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ ഒരു വാരികയായ “ലെസ്പ്രേസ്സൊ”യ്ക്ക് (L’Espresso) ഉയിർപ്പുതിരുന്നാളിനോടനുബന്ധിച്ച്, സമാധാനത്തിൻറെ പൊരുളിനെ അധികരിച്ചു നല്കിയ ഒരു സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

ആയുധ സന്തുലീകരണം യുദ്ധരാഹിത്യത്തിന് മാനദണ്ഡമാക്കുന്നതിൽ നിന്ന് നാം പരസ്പര വിശ്വാസമാണ് സമാധാനത്തിന് അടിസ്ഥാനം എന്ന തത്വത്തിലേക്ക് കടക്കേണ്ടതിൻറെ അനിവാര്യത പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. ഭയത്തിൽ നിന്ന് ഒരിക്കലും ശാന്തി പിറവിയെടുക്കില്ല എന്ന് വ്യക്തമാക്കുന്ന പാപ്പാ ആയുധ സമാഹരണത്തോട് “ഇല്ല” എന്നു പറയാനുള്ള ധൈര്യം നമുക്കുണ്ടാകണമെന്ന് ഓർമ്മിപ്പിക്കുന്നു.

1963 ഏപ്രിൽ 11-ന് വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പാ പുറപ്പെടുവിച്ച “പാച്ചെം ഇൻ തേരിസ്” എന്ന ചാക്രികലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം “ സമഗ്ര നിരായുധീകരണം” ഒരു സങ്കല്പമല്ല ആരോഗ്യകരമായ യാഥാർത്ഥ്യമാണ് എന്ന് പാപ്പാ വിശദീകരിക്കുന്നു.

വിശപ്പിനും ദാഹത്തിനുമെതിരെ പോരാടുന്നതിനും വൈദ്യസഹായം ഇല്ലാത്തവർക്ക് അത് ഉറപ്പുനൽകുന്നതിനും ഉപയോഗിക്കേണ്ട വിഭവങ്ങൾ കവർന്നെടുക്കുന്ന ആയുധമത്സരം നിർത്തിയാൽ മാത്രമേ നമുക്ക് നരകുലത്തിൻറെ സ്വയംനാശം തടയാൻ കഴിയൂ എന്ന് പാപ്പാ പറയുന്നു. യുദ്ധത്തോടും അക്രമത്തോടും ശരിക്കും “ഇല്ല” എന്ന് പറയാൻ, ആയുധങ്ങളെ നിശബ്ദമാക്കുകയും അക്രമികളെ തടയുകയും ചെയ്താൽ മാത്രം പോരായെന്നും യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും വേരുകളായ വിദ്വേഷം, അസൂയ, അത്യാഗ്രഹം തുടങ്ങിയവ പിഴുതെറിയേണ്ടത് ആവശ്യമാണെന്നും പാപ്പാ പറയുന്നു.

സമാധാനപ്രവർത്തകർക്ക് ഇടവും ശബ്ദവും നൽകുന്ന ലെസ്പ്രേസ്സൊ വാരിക പോലെയുള്ള മാദ്ധ്യമങ്ങൾ ഇക്കാലത്ത് ഉണ്ടെന്നതിലുള്ള സന്തുഷ്ടിയും പാപ്പാ പ്രകടിപ്പിക്കുന്നു. ഹൃദയങ്ങളെ “നിരായുധീകരിക്കാൻ”, അവയെ “നിസ്സൈനികമാക്കാൻ”, വിഷവും വിദ്വേഷവും നീക്കം ചെയ്യാൻ, നമുക്കു ധൈര്യം ഉണ്ടാകണമെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

ദൗർഭാഗ്യവശാൽ നാം ശകലിത മൂന്നാം ലോകയുദ്ധത്തിലാണെന്നും ഉക്രൈയിൻ യുദ്ധത്തിൻറെ ഭീകരദൃശ്യങ്ങൾക്കു മുന്നിൽ മറ്റു സംഘർഷങ്ങൾ നാം മറന്നുപോകുന്നുവെന്നും പറയുന്ന പാപ്പാ യുദ്ധങ്ങളും അക്രമങ്ങളും ബാധിച്ചിരിക്കുന്ന ഒരു ലോകത്തിൽ നമുക്ക് ഇനി എന്തു പ്രത്യാശയാണ് ഉള്ളതെന്ന ചോദ്യം ഉയർത്തുന്ന പാപ്പാ, ആ ചോദ്യത്തിന് ഉത്തരമായി നല്കുന്നത് യേശു കുരിശിൽ മരിക്കുന്നതു കണ്ട് ഭയന്ന് മുറിയിൽ കതകടച്ചിരിക്കുകയായിരുന്ന സ്വശിഷ്യന്മാരുടെ മുന്നിൽ പ്രത്യക്ഷനായ അവിടന്ന് ഏകുന്ന “നിങ്ങൾക്കു സമാധാനം” എന്ന ആശംസയാണ്.

ഈസ്റ്ററിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.

You might also like

-