സമ്പത്ത്‌ കുമിഞ്ഞു കൂടാൻ പതിമൂന്നുകാരിയെ പിതാവ് ബലിനൽകി

പുതുക്കോട്ട ജില്ലയിലെ ഗന്ധർവക്കോട്ടയ്‌ക്ക് സമീപം യൂക്കാലിപ്റ്റസ് കാട്ടിലാണ് 13 കാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

0

പുതുക്കോട്ട (തമിഴ്നാട്): സമ്പത്ത് കൂടുമെന്ന ജ്യോതിഷിയുടെ പ്രവചനം വിശ്വസിച്ച് പ്രായപൂർത്തിയാകാത്ത മകളെ ബലിനല്‍കി പിതാവ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് പതിമൂന്നുകാരിയായ മകൾ പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ പിതാവായ പനീർസെൽവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ ബലി കൊടുക്കാൻ നിർദേശിച്ച വനിതാ ജ്യോതിഷി ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പുതുക്കോട്ട ജില്ലയിലെ ഗന്ധർവക്കോട്ടയ്‌ക്ക് സമീപം യൂക്കാലിപ്റ്റസ് കാട്ടിലാണ് 13 കാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. “മരണത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് വിധേയമായിട്ടുള്ളതായിസംശയിക്കുന്നതായി പോലീസ് പറഞ്ഞു,പെൺകുട്ടി മരിച്ചത് ലൈംഗിക അതിക്രമത്തിലൂടെയാണ് വരുത്തി തീർക്കാൻ പന്നീർസെൽവം ശ്രമിച്ചതായും ആർക്കും സംശയം തോന്നാത്തരീതിയിൽ പെരുമാറുകയും ചെതിരുന്നതായി പോലീസ് പറഞ്ഞു.എന്നാൽ ഇക്കാര്യ കൂടുതൽ ശാസ്ത്രിയ പരിശോധനക്ക ശേഷമേ പറയാനാകുവെന്നും പോലീസ് വ്യകത്മാക്കി ”

കഴിഞ്ഞ മാസമായിരുന്നു സംഭവം. പനീർസെൽവത്തിന്‍റെ ആദ്യവിവാഹത്തിലെ മകളായ പെൺകുട്ടി കുടിവെള്ളം ശേഖരിക്കുന്നതിനായി പോയ ശേഷം പിന്നീട് മടങ്ങിവന്നില്ല.. തെരച്ചിൽ ദേഹമാസകലം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് ആദ്യം സംശയിച്ചതെങ്കിലും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.പനീർസെൽവത്തിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതും സംശയം ഇരട്ടിയാക്കി. ഒടുവിൽ വിശദമായ ചോദ്യം ചെയ്യലിൽ ജ്യോതിഷിയുടെ വാക്ക് വിശ്വസിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കാര്യം ഇയാൾ സമ്മതിക്കുകയായിരുന്നു. ഇത്തരത്തിൽ മകളെ ബലി നല്‍കിയാൽ ധാരാളം സമ്പത്ത് വന്നു ചേരുമെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും ഇയാൾ മൊഴി നൽകി.

പനീർ സെല്‍വം, രണ്ടാംഭാര്യയായ മൂക്കായി അവരുടെ സഹോദരൻ കുമാർ എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൂക്കായി ഇക്കഴിഞ്ഞ മെയ് 30ന് ജീവനൊടുക്കിയിരുന്നു. പനീർ സെൽവത്തെ അറസ്റ്റ് ചെയ്ത പൊലീസ് വനിതജ്യോതിഷിക്കായി തെരച്ചിൽ തുടരുകയാണ്

You might also like

-