പോളിംഗ് വോട്ടെടുപ്പ് പൂർത്തിയതിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി “ഇടത് – വലത് എൻ ഡി എ” വാക്പോര്

"യുഡിഎഫ് വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്തു മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകും. തൃക്കാക്കരയിൽ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തു"

0

കൊച്ചി | തൃക്കാക്കരയിൽ പോളിംഗ് വോട്ടെടുപ്പ് പൂർത്തിയതിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത് – വലത് വാക്പോര്. ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.”യുഡിഎഫ് വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്തു മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകും. തൃക്കാക്കരയിൽ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തു” കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

സിപിഎം പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്‍റെ പിടിയിലായതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്ന്ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും വിമര്‍ശിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍റെ ആരോപണം.
കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് പി രാജീവ് അറിയിച്ചു. കൂടുതൽ കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. പലരും വോട്ട് ചെയ്യാൻ വന്നപ്പോൾ വോട്ട് മുമ്പെ ചെയ്തിരിക്കുന്നു. ഒരു തെറ്റിനെയും ന്യായീകരിക്കില്ലെന്നും ഡിവൈഎഫ്ഐ നേതാവ് പിടിയിലായതും പരിശോധിക്കുമെന്ന് പി രാജീവ്

You might also like

-