കാറിൽ കഞ്ചാവ് കടത്ത്; പോലീസ് പിന്തുടർന്നും അപകടത്തിൽ പെട്ടു; ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ

നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്

0

കോഴിക്കോട് : കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിത്താൻ ശ്രമിച്ച കഞ്ചാവുമായി ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ. കാർ അപകടത്തിൽ പെട്ടതോടെയാണ് പ്രതികൾ പിടിയിലായത്. നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.പോലീസ് പിന്തുടരുന്നതിനിടെയാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് കാർ അപകടത്തിൽപ്പെട്ടത്.

കെ.എൽ. 08 എ.ടി 1234 നമ്പർ കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. മിക്ക കഞ്ചാവ് കടത്ത് കേസുകളിലും യുവാക്കളെയാണ് അറസ്റ്റ് ചെയ്യുന്നത്. സ്ത്രീകളും കഞ്ചാവ് കടത്ത് സംഘങ്ങളിൽ ഉണ്ടാകാറുണ്ട്. കാറിൽ കഞ്ചാവ് കടത്തുമ്പോൾ സ്ത്രീകൾ ഉണ്ടെങ്കിൽ പോലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികൾ കരുതുന്നത്.പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണ് എന്നതടക്കമുള്ള വിവരങ്ങൾ ഉടനെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

You might also like

-