മുല്ലപെരിയാറിന്റെ സ്പിൽവേയുടെ മുന്ന് നാലു ഷട്ടറുകൾ തുറന്നു പെരിയാറിൽ ജാഗ്രത നിർദേശം

534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത് . അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരു

0

തേക്കടി :മുല്ലപെരിയാർ അണക്കെട്ടിന്റെസ്പിൽവെതുറന്നു സ്പിൽവേയുടെ മുന്നു നാലു ഷട്ടറുകൾ രാവിലെ തുറന്നതു . 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുള്ളത് . 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത് . അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരു.7.29 ഓടെയാണ് ഷട്ടറുകൾ തുറന്നത്. നേരത്തെ ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു നിർദ്ദേശം. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് അണക്കെട്ട് തുറക്കാൻ താമസിക്കുകയായിരുന്നു. 7.20 ഓടെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ജീവനക്കാർ നേരിട്ട് മാനുവലായിട്ടാണ് ഷട്ടറുകൾ തുറന്നത്

Mullaperiyar dam

29.10.2021
07.00 AM

Level 138.75 ft

Inflow
Average 5800c/s

Current 5800 c/s

Discharge 2335 c/s

വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ജലനിരപ്പ് ഉയര്ന്നതിനെത്തുടര്ന്നു ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട് മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുകി എത്തുന്ന സാഹചര്യത്തിൽ ഇടുക്കി അണകെട്ട് വേണ്ടി തുറന്നേക്കും .ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരു. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും.അതേസമയം സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു ഇന്നും നാളെയും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഞായറഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

1 Hourly Record of Reservoir Data.
29/10/2021 07:00AM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft
Water Level : 2398.32ft ⬆️
Live Storage:1379.426 MCM(94.49%)

Gross Inflow /1 hrs :0.741MCM
Net Infow/hr: 0.331MCM

Spill /1 hrs:0.00MCM

PH Discharge/ 1hrs :0.410MCM
Generation / 1 hrs : 0.621
MU
Rainfall : Nil
status : All gates closed
Alert status : RED

ഇതിനിടെ കേന്ദ്ര ജല കമ്മിഷൻ അം​ഗീകരിച്ച റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് തയാറാക്കിയ റൂൾ കർവാണ് കേന്ദ്ര ജല കമ്ിഷൻ അം​ഗീകരിച്ചത്. കരേളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാൻ പാടില്ലെന്നും കേരളം വാദിച്ചു.

You might also like

-