മലപ്പുറം മഞ്ചേരിയിൽ ഓട്ടോ നിയന്ത്രണവിട്ട് മറിഞ്ഞു ഒരു കുടുംമ്പത്തിലെ മൂന്ന് പേർ മരിച്ചു

ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻകുട്ടി, ഉസ്മാന്‍റെയും സഹോദരിയുടെയും നാല്​ കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്

0

മലപ്പുറം: മഞ്ചേരി ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻകുട്ടി, ഉസ്മാന്‍റെയും സഹോദരിയുടെയും നാല്​ കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. നാൽപത് അടി താഴ്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് കുട്ടികളെയും ഓട്ടോ ഡ്രൈവറെയും കോഴിക്കോട് മെസിക്കൽ കോളജിലേക്ക് മാറ്റി.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

You might also like

-