പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ വിടുക”പ്രതിക്ഷേധവുമായി ആയിരങ്ങൾ അഫ്ഗാൻ തെരുവിൽ

"പാകിസ്ഥാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ വിടുക" എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിക്ഷേധക്കാർ എത്തിയത് പ്രതിഷേധക്കാർ അഫ്ഗാന് "സ്വാതന്ത്ര്യം, സ്വാതന്ത്ര്യം" വേണമെന്ന് മുദ്രാവാക്യവും മുഴക്കി.

0

കാബൂൾ : പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ വിട്ടുപോകാനെന്നാവശ്യപ്പെട്ടു
ആയിരങ്ങൾ അഫ്ഗാനിസ്ഥാനിൽ തെരുവിലിറങ്ങി ചൊവ്വാഴ്ച കാബൂളിൽ നൂറുകണക്കിന് അഫ്ഗാനികൾ പാക്കിസ്ഥാൻ എംബസിക്ക് മുന്നിൽ പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തി.

നൂറുകണക്കിന് സ്ത്രീകൾ ആദ്യംസ്ത്രീകൾ പാകിസ്താൻ എംബസിലേക്ക് പ്രകടനമായി എത്തി പിന്നീട് പുരുഷന്മാരുടെ വലിയ നിര പാക് എംബസി ഉപരോധിച്ചു മിനിറ്റുകൾകൊണ്ട് കാബൂളിൽ പ്രതിഷേധം വളർന്നു, നൂറുകണക്കിന് കാബൂൾ നിവാസികൾ പ്രകടനത്തിൽ പങ്കാളിലാകയായി

“പാകിസ്ഥാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ വിടുക” എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിക്ഷേധക്കാർ എത്തിയത്
പ്രതിഷേധക്കാർ അഫ്ഗാന് “സ്വാതന്ത്ര്യം, സ്വാതന്ത്ര്യം” വേണമെന്ന് മുദ്രാവാക്യവും മുഴക്കി.

അതേസമയം പ്രതിഷേധം ചിത്രീകരിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ താലിബാൻ സേന തടഞ്ഞു.ക്യമാറ മെൻ മാരെ തടഞ്ഞുവക്കുയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു ഒടുവിൽ പ്രതിക്ഷേധക്കാരും താലിബാൻസേനയും തമ്മിൽ സംഘര്ഷത്തിലേർപ്പെട്ടു .താലിബാൻ സേന ആകാശത്തേക്ക് വെടിവെച്ചതോടെ പ്രതിഷേധക്കാർ പലവഴി ഓടി സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ ആളുകൾ പരിഭ്രാന്തരായി ഓടുന്നതും കനത്ത വെടിയൊച്ച കേൾക്കുന്നതും കാണാം.

താലിബാൻ ഭരണത്തെ അപലപിക്കാനും സ്ത്രീകളുടെ അവകാശങ്ങൾ ആവശ്യപ്പെടാനും നൂറുകണക്കിന് പ്രതിഷേധക്കാറൺ ചൊവ്വാഴ്ച തെരുവിലിറങ്ങിയത് .

അയൽരാജ്യമായ പാകിസ്താൻ താലിബാനെ പിന്തുണയ്ക്കുന്നുവെന്ന് അഫ്ഗാന്വി ജനത വിശ്വസിക്കുന്നു രാജ്യദി ഭരണം അട്ടിമറിച്ചതിൽ പാകിസ്താന് പങ്കുണ്ടെന്ന് പ്രതിക്ഷേധക്കാർ പറഞ്ഞു താലിബാൻ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതായും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി
, താലിബാൻ പോരാളികൾ പ്രതിഷേധക്കാരെ നേരിടാൻ ആകാശത്തേക്ക് വെടിവയ്ക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട് – താലിബാൻ നടത്തിയ വെടിവെപ്പിൽ നിരവധി പേര് മരിച്ചതായാണ് വിവരം പാക്കിസ്ഥാൻ അഫ്ഗാനിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം നിരവധി ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ

താലിബാൻ തീവ്ര വാദികൾ ജനക്കൂട്ടത്തിന് നേരെ നിറയൊഴിച്ചതായും ഡസൻ കണക്കിന് സ്ത്രീകൾക്ക് 20 മിനിറ്റോളം നീണ്ടുനിന്ന വടിവെപ്പിൽ നിന്നും രക്ഷപെടാൻ ബങ്കറുകളിൽകയറി നിന്ന് അഭയം പ്രാപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട് താലിബാൻ അഫ്ഗാന് മണ്ണിൽ തീരുവ വാദം വീണ്ടും അഴിച്ചു വിടുകയാണെന്നും സ്ത്രീകളെ കൊലപ്പെടുത്തുന്നതായും പ്രതിക്ഷേധക്കാർ പറഞ്ഞു .

താലിബാൻ ഭീകരർ പ്രതിഷേധക്കാരുടെ ക്ലോസപ്പ് ഫോട്ടോകൾ എടുക്കുകായും , പിന്നീട് അവരെ തിരിഞ്ഞു പിടിച്ചു കൊലപ്പെടുത്തുന്നതായി റിപ്പോർട്ട് ഉണ്ട് .

താലിബാൻ അക്രമങ്ങൾക്കിടയിലും കഴിഞ്ഞ ഒരാഴ്ച്ചകാലമായി അഫഗാനിലെ സ്ത്രീകൾ പ്രതിക്ഷേധവുമായി തെരുവിലാണ് , ചൊവ്വാഴ്ച പുരുഷന്മാരും തുല്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടി തെരുവിലിറങ്ങാൻ ആരംഭിച്ചു. പുരുഷ കേന്ദ്രികൃത താലിബാനിസത്തിനെതിരെ സ്ത്രീകൾ മുന്നിലെത്തുകയും പുരുഷന്മാർ സ്ത്രീകൾക്ക് പിന്നിൽ അണിനിരക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്
അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്വരയിലെ താലിബാൻ വിരുദ്ധ പോരാളികളുടെ നേതാവ് അഹ്മദ് മസൂദ് തീവ്രവാദികൾക്കെതിരെ സിവിലിയന്മാർ “ദേശീയ പ്രക്ഷോഭം” നടത്തണമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് അഫഗാനിൽ പ്രതിക്ഷേധങ്ങൾ വ്യപകമായത്
പല പ്രതിഷേധക്കാരും പഞ്ച്ഷീറിൽ താലിബാനെതിരെ ഇപ്പോഴും പോരാടുകയാണ് .

You might also like

-