ഇടുക്കിയില്‍ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മന്ത്രാവാദം നടന്നതായി സൂചന; ദുരൂഹത നീക്കാന്‍ അന്വേഷണത്തിന് ‘സ്‌പെക്ട്ര’പണാപകരണമല്ല കൊലക്ക് കാരണമെന്ന്  പോലീസ്

0

തൊടുപുഴ : ഇടുക്കിയിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. കൊപലാതകം നടന്നത് മോഷണ ശ്രമത്തിനിടയില്‍ അല്ലെന്നാണ് നിഗമനം. കൊല്ലപ്പെട്ട നാലുപേരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ഇതിനായി സ്‌പ്രെക്ട്രം സംവിധാനമാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ടവറുകളില്‍ നിന്ന്് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ സാധിക്കും. കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ സ്‌പെക്ട്രം സംവിധാനം ഉപയോഗിച്ച് കുടുക്കിയതാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയതായി കാണപ്പെട്ടത്. വീടിന് പിന്നിലുണ്ടാക്കിയ കുഴില്‍ നാല് മൃതദേഹങ്ങളും അടുക്കിവെച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥലക്കച്ചവടവും മന്ത്രവാദവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി പണമിടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കൃഷ്ണന്‍ മന്ത്രവാദം നടത്തിയിരുന്നതായി അയല്‍ വാസികള്‍ സൂചന നല്‍കിയിരുന്നു.

എന്നാല്‍, മോഷണ സംഘമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന വാദത്തിലാണ് ബന്ധുക്കള്‍. ഇവരുടെ വീട്ടിലുണ്ടായിരുന്ന 40 പവന്‍ സ്വര്‍ണം കാണാനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയപ്പെടുന്ന ആഭരണങ്ങള്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കൊലപാതകം നടത്തിയത് ഒന്നിലധികംപേര്‍ ചേര്‍ന്നാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞതായും സൂചനകളുണ്ട്. അതേസമയം, പ്രഫഷണല്‍ കൊലാതകികള്‍ അല്ല ഇതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.കൊലക്ക കാരണം പണാപകരണമല്ലന്ന്  ഇടുക്കി സ് പി  പറഞ്ഞു .കൊലപാതകം സംബന്ധിച്ച  നിര്ണായകവിവരങ്ങൾ  ലഭിച്ചിട്ടുണ പതിഞ്ചോളം പേര് പോലീസ് നിർശനത്തിലുമാണ്  പിടികൂടിയ രണ്ടുപേർ  കൊല്ലപ്പെട്ട കുടുംബാംഗങ്ങളുമായി  നിരന്തര ബന്ധമുള്ളവരാണ്    അന്വേഷണം കേരളത്തിന് പുറത്തേയ്ക്കും നീളാനാണ് സാധ്യത.എസ് പി  കൂട്ടിച്ചേർത്തു

You might also like

-